SignIn
Kerala Kaumudi Online
Wednesday, 01 July 2026 11.30 AM IST

ഇന്ധനവില  കുറച്ച് നയാര; പെട്രോളിന് അഞ്ച്  രൂപയും ഡീസലിന് മൂന്ന് രൂപയും കുറഞ്ഞു

READ ENGLISH VERSION

fuel-prices-today
നയാര പമ്പ്

ന്യൂഡൽഹി: ഇന്ധനവില കുറച്ച് സ്വകാര്യ കമ്പനിയായ നയാര എനർജി. രാജ്യവ്യാപകമായി പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയുമാണ് കുറച്ചത്. രാജ്യാന്തര വിപണിയിൽ എണ്ണവില കുറഞ്ഞ സാഹചര്യത്തിലാണ് നയാരയുടെ നടപടി. പശ്ചിമേഷ്യയിലെ സംഘർഷങ്ങളിൽ അയവ് വന്നതിന് ശേഷം ഇത്രയും വില കുറയ്ക്കുന്നത് ഇതാദ്യമായാണ്.

രാജ്യത്തെ 7,000 നയാര പമ്പുകളിൽ ഇന്ന് മുതൽ പുതുക്കിയ നിരക്ക് നിലവിൽ വരും. രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കുറഞ്ഞിട്ടും ഇന്ത്യയിൽ പെട്രോൾ - ഡീസൽ വില കുറയ്ക്കാൻ പൊതുമേഖല എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവ തയ്യാറായിട്ടില്ല. രാജ്യത്തിന് ആവശ്യമായ 90 ശതമാനം ഇന്ധനവും വിതരണം ചെയ്യുന്നത് ഈ കമ്പനികളാണ്.

അതേസമയം, രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിനും വില കുറച്ചു. സിലിണ്ടറൊന്നിന് 183 രൂപയാണ് കുറച്ചത്. ഇതോടെ 19 കിലോ ഭാരമുള്ള വാണിജ്യ സിലിണ്ടറിന്റെ വില 2930 രൂപയായി. ഗാർഹിക എൽപിജി സിലിണ്ടർ വിലയിൽ മാറ്റമില്ല. ഇന്ന് മുതൽ പുതിയ വില നിലവിൽ വരും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NAYARA FUEL PRICE CUT, NAYARA PETROL PRICE, NAYARA DIESEL PRICE, NAYARA PETROL VILA KURANJU, FUEL PRICE UPDATE INDIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360