മുംബയ്: നീറ്റ് ക്രമക്കേടിലെ പ്രതിഷേധങ്ങളെ തുടർന്ന് മുംബയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നുമുതൽ 15 ദിവസത്തേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. നീറ്റ്പരീക്ഷാ ക്രമക്കേടിനെതിരായ കോക്രോച്ച് ജനതാ പാർട്ടിയുടെ (സി.ജെ.പി) പ്രതിഷേധം ഡൽഹിയിൽ കടുക്കുന്നതിനിടെ മുംബയിലും പ്രതിഷേധം ശക്തമാകുന്നുണ്ട്.
പ്രതിപക്ഷ പാർട്ടികൾ അടക്കം പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞദിവസം കൊളാബയിലും ശിവാജി പാർക്കിലും പ്രതിഷേധക്കാർ ഒത്തുചേർന്നിരുന്നു. പിന്നാലെ നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തത് വലിയ വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് സെക്ഷൻ 144 പ്രകാരം മുംബയിൽ നിരോധാനാജ്ഞ പ്രഖ്യാപിച്ചത്.
Mumbai has imposed Section 144 for 15 days following protests over the alleged NEET examination irregularities. The move comes as demonstrations intensify in Delhi and spread to Mumbai, where opposition parties have staged large-scale protests.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |