SignIn
Kerala Kaumudi Online
Monday, 06 July 2026 3.03 PM IST

പാക് അധീന കാശ്മീരിൽ അതിരുകടന്ന് പാകിസ്ഥാന്റെ ക്രൂരത: ഇന്ത്യയോട് സഹായം അഭ്യർത്ഥിച്ച് പ്രക്ഷോഭകർ

pok-protest
സർദാർ അമൻ ഖാൻ

ഇസ്ലാമാബാദ്: പാക് അധീന കാശ്മീരിൽ പാകിസ്ഥാൻ ഭരണകൂടത്തിന്റെ ക്രൂരത തുടരുന്നതിനിടെ ഇന്ത്യയുടെ സഹായം അഭ്യർത്ഥിച്ച് പ്രാദേശിക നേതാവ്. ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി (ജെഎഎസി) നേതാവായ സർദാർ അമൻ ഖാനാണ് അടിയന്തര സഹായം ആവശ്യപ്പെട്ട് രംഗത്തെത്തിയത്.

ഭക്ഷണസാധനങ്ങൾക്ക് വലിയ ക്ഷാമമാണെന്നും അതിനാൽ ഇന്ത്യയുടെ അടിയന്തര സഹായം വേണമെന്നും അദ്ദേഹം പറഞ്ഞു. റാവലക്കോട്ടിലെ ഈദ്ഗാഹ് ഗ്രൗണ്ടിൽ നടന്ന പ്രതിഷേധ റാലിയിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.

നിയന്ത്രണ രേഖ വഴിയുള്ള യാത്രകൾക്കായി പൂഞ്ച്, ദോഡ മേഖലകൾ തുറന്നുനൽകാൻ ഇന്ത്യ തയ്യാറാകണമെന്നാണ് അമൻ ഖാന്റെ ആവശ്യം. പാകിസ്ഥാൻ പാക് അധീന കാശ്മീരിൽ ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധം കാരണം ജനങ്ങൾ കനത്ത സാമ്പത്തിക ദുരിതത്തിലാണെന്നും സ്ഥിതി വഷളായാൽ ജനങ്ങൾക്ക് ഇന്ത്യയിലേക്ക് മാറാൻ അനുവാദം നൽകണമെന്നുമാണ് അഭ്യർത്ഥന.

റാലിയിൽ പങ്കെടുത്ത ജനങ്ങൾ 'പിഒകെ പാകിസ്ഥാന്റെ ഭാഗമല്ല' എന്ന മുദ്രാവാക്യങ്ങൾ മുഴക്കി പ്രതിഷേധിച്ചു. ജനങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതിന് പകരം വെടിയുണ്ടകൾ കൊണ്ട് അധികൃതർ മറുപടി നൽകാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ മറ്റ് വഴികൾ തേടേണ്ടി വരുമെന്ന് അമൻ ഖാൻ മുന്നറിയിപ്പ് നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PAKISTHAN OCCUPIED KASHMIR, POK PROTEST, INDIA HELP, POK LEADER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360