SignIn
Kerala Kaumudi Online
Wednesday, 12 August 2026 9.27 PM IST

എയർ ഇന്ത്യ വിമാനം താഴേക്ക്‌ പതിച്ച സംഭവം: പൈലറ്റ് മരിജുവാനയും ഉറക്കമില്ലായ്‌മയ്‌ക്കുള്ള മരുന്നുംകഴിച്ചിരുന്നെന്ന് റിപ്പോർട്ട്

READ ENGLISH VERSION
air-india
AIR INDIA

ന്യൂഡൽഹി: എയർഇന്ത്യ വിമാനം പറക്കലിനിടെ നിയന്ത്രണംവിട്ട് താഴേക്ക് പതിച്ച സംഭവത്തിൽ പൈലറ്റ് ഉറക്കസംബന്ധമായ പ്രശ്‌നങ്ങൾക്ക് മരുന്നുകഴിച്ചിരുന്നതായി വിവരം. കഴിഞ്ഞദിവസം നടത്തിയ ലഹരിപരിശോധനയിൽ ഇയാൾ മരിജുവാന ഉപയോഗിച്ചിരുന്നെന്ന് തെളിഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് കമ്പനിയുടെ ആഭ്യന്തര സുരക്ഷാ റിപ്പോർട്ടിൽ പൈലറ്റ് ഉറക്കസംബന്ധമായ പ്രശ്‌നം അനുഭവിച്ചിരുന്ന ആളാണെന്നും അതിന് മരുന്നുകഴിച്ചെന്നും വ്യക്തമായത്. എൻഡിടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്.

വ്യക്തിപരമായ പ്രശ്‌നങ്ങളാൽ ഉറക്കമില്ലായ്‌മ അലട്ടിയിരുന്നെന്നും ഇതിന് മരുന്നുകഴിക്കുന്ന ആളാണ് താനെന്നും പൈലറ്റ് പറഞ്ഞെന്ന് റിപ്പോർട്ടിലുണ്ട്. ഡ്യൂട്ടി സമയത്തെ വിശ്രമവേളയിൽ ഉറങ്ങാൻ ശ്രമിച്ചു, ഇതിനായി നടത്തമടക്കം പരീക്ഷിച്ചു എന്നാൽ ഉറങ്ങാൻ മാത്രം സാധിച്ചില്ല. കഴിഞ്ഞ നാലിനാണ് 137 യാത്രക്കാരുമായി തായ്ലൻഡിലെ ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് വന്ന വിമാനം യാത്രാമദ്ധ്യേ 300 അടി താഴ്ചയിലെത്തിയത്. 13 യാത്രക്കാർക്കും നാല് വിമാന ജീവനക്കാർക്കും പരിക്കേറ്റിരുന്നു. രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്.

സംഭവത്തിൽ വ്യോമയാന അപകട അന്വേഷണ ബ്യൂറോയും (എ.എ.ഐ.ബി) ഡി.ജി.സിഎയും അന്വേഷണം നടത്തുകയാണ്. ഇതിന്റെ ഭാഗമായാണ് പൈലറ്റുമാരെ ലഹരി പരിശോധനയ്ക്ക് വിധേയരാക്കിയത്. ലഹരി ഉപയോഗിച്ചതായി തെളിഞ്ഞതോടെ ഡി.ജി.സി.എ മാനദണ്ഡപ്രകാരം പൈലറ്റിനെ ഉടനടി ഡ്യൂട്ടിയിൽ നിന്ന് മാറ്റി. ഇയാളെ നിർബന്ധിത ലഹരിവിമുക്ത കേന്ദ്രത്തിലേക്ക് അയയ്ക്കും. പുനരധിവാസത്തിന് ശേഷം വീണ്ടും നടത്തുന്ന പരിശോധനയിൽ വിജയിച്ചാൽ മാത്രമേ ജോലിയിൽ തിരികെ പ്രവേശിക്കാൻ അനുവാദമുള്ളൂ. കുറ്റം ആവർത്തിച്ചാൽ ലൈസൻസ് വർഷങ്ങളോളം സസ്‌പെൻഡ് ചെയ്യുകയോ എന്നന്നേക്കുമായി റദ്ദാക്കുകയോ ചെയ്യും.

English Summary

An Air India pilot involved in a recent in-flight incident reportedly had a sleep-related disorder and was taking medication for it, according to an internal safety report cited by NDTV. The pilot had also reportedly tested positive for marijuana in a drug test conducted after the incident.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PILOT, AIRINDIA, INSOMNIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360