ശ്രീനഗർ: ജമ്മു കാശ്മീരിലെ രജൗരിയിലെ നിയന്ത്രണരേഖ അബദ്ധവശാൽ മറികടന്ന 17കാരിയെ ഇന്ത്യൻ സൈന്യം കസ്റ്റഡിയിലെടുത്തു. നൗഷേറയിലുള്ള ലാം സെക്ടറിൽ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. പാക് അധീന കാശ്മീരിൽ നിന്നുള്ള പെൺകുട്ടിയാണ് നിയന്ത്രണരേഖ മറികടന്നത്.
അതിർത്തി വേലിക്ക് സമീപം സംശയാസ്പദമായ നീക്കം ശ്രദ്ധയിൽപ്പെട്ട ഇന്ത്യൻ സൈന്യത്തിന്റെ പട്രോളിംഗ് സംഘം പെൺകുട്ടിയെ തടഞ്ഞുനിർത്തുകയായിരുന്നു. പാക് അധീന കാശ്മീരിലെ ഖുയിറെറ്റ് സ്വദേശിനിയാണ് പിടിയിലായ പെൺകുട്ടിയെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി.
പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം ഇന്ത്യൻ സൈന്യം കുട്ടിയെ നൗഷേറ പൊലീസിന് കൈമാറി. അബദ്ധത്തിൽ അതിർത്തിമുറിച്ചുകടന്ന് ഇന്ത്യൻ പ്രദേശത്തേക്ക് എത്തിയതാണെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകി. അബദ്ധത്തിൽ വഴിതെറ്റി അതിർത്തി കടന്നതാണോ അതോ ഇതിനുപിന്നിൽ മറ്റ് ദുരൂഹ ലക്ഷ്യങ്ങൾ എന്തെങ്കിലും ഉണ്ടോ എന്ന് അന്വേഷണം നടത്തിവരികയാണ്.
A 17-year-old girl from Pakistan-occupied Kashmir was detained by the Indian Army after allegedly crossing the Line of Control (LoC) in the Lam sector of Nowshera in Jammu and Kashmir’s Rajouri district. The girl reportedly told police that she had crossed into Indian territory accidentally after losing her way.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |