SignIn
Kerala Kaumudi Online
Wednesday, 19 August 2026 4.43 PM IST

വിദ്യാർത്ഥികളെ സിജെപിയുടെ പ്രതിഷേധങ്ങളിൽ നിന്ന് വിലക്കി; പിന്നാലെ വൻ പ്രതിഷേധം

vijay
തമിഴ്നാട് മുഖ്യമന്ത്രി വിജയ്

ചെന്നൈ: കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങളിൽ നിന്ന് വിദ്യാർത്ഥികളെ വിലക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്‌നാട് സർക്കാർ. സ്കൂൾ വിദ്യാഭ്യാസ വകുപ്പിനും ഉന്നതവിദ്യാഭ്യാസ വകുപ്പിനും നൽകിയ ഉത്തരവ് ഓഗസ്റ്റ് 17നാണ് പുറത്തിറക്കിയത്. എന്നാൽ ഇത് വിവാദമായതോടെയാണ് ഉത്തരവ് പിൻവലിച്ചത്.

ഇടതുപക്ഷ സംഘടനകളും തമിഴ്നാട് കോക്രോച്ച് ജനതാ പാർട്ടിയും നടത്തുന്ന പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്നാണ് വിദ്യാർത്ഥികളെയും യുവാക്കളെയും വിലക്കിയിരുന്നത്. അടിയന്തരപ്രാധാന്യമുള്ള വിഷയം എന്നും ഉത്തരവിൽ സൂചിപ്പിച്ചിരുന്നു. സ്കൂൾ വിദ്യാഭ്യാസ വകുപ്പിനും ഉന്നതവിദ്യാഭ്യാസ വകുപ്പിനും പൊലീസിനും ജില്ലാഭരണകൂടത്തിനുമുള്ള നിർദേശം കമ്മീഷണർ ഓഫ് കോളേജിയേറ്റ് വിദ്യാഭ്യാസ വകുപ്പാണ് പുറത്തിറക്കിയത്. ഉത്തരവ് പുറത്തിറക്കിയതോടെ വലിയ വിമർശനമാണ് പല കോണുകളിൽ നിന്നും ഉയർന്നത്. ഭരണഘടനാവിരുദ്ധവും യുക്തിരഹിതവുമായ ഉത്തരവാണ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നതെന്ന് സിജെപി ദേശീയ കൺവീനർ സൗരവ് ദാസ് പ്രതികരിച്ചിരുന്നു.

വിഷയത്തിൽ സർക്കാരിന് പിന്തുണയുമായി ബിജെപി രംഗത്തെത്തുകയും ചെയ്തിരുന്നു. അനാവശ്യമായ ബഹളങ്ങളുടെ ഏജന്റുമാരാണ് സിജെപിയും ഇടതുപക്ഷ സംഘടനകളുമെന്നാണ് ബിജെപി നേതാവ് വിനോജ് പി സെൽവം പ്രതികരിച്ചത്. പഠനത്തിലും ജോലിയിലും ശ്രദ്ധകേന്ദ്രീകരിക്കേണ്ടപ്പോൾ നേതാക്കൾ വിദ്യാർത്ഥികളെ വഴിതെറ്റിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ പ്രതിഷേധം ശക്തമായതോടെ ഇന്ന് സർക്കാർ പുതിയ ഉത്തരവ് പിൻവലിക്കുകയായിരുന്നു.

English Summary

The Tamil Nadu government issued an order on August 17, banning students from participating in protests organized by the Cockroach Janata Party and left-wing organizations. This directive, addressed to education and administrative bodies, sparked widespread criticism as unconstitutional. Following strong public opposition, including support for the government from BJP, the contentious order was subsequently withdrawn.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TAMIL NADU STUDENTS PROTEST, TAMIL NADU GOVERNMENT ORDER, STUDENT PROTEST BAN, TAMIL NADU PROTEST NEWS, STUDENT PROTEST RESTRICTIONS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360