ചെന്നൈ: തമിഴ്നാട്ടിലെ രാഷ്ട്രീയത്തിൽ നടി തൃഷയെ പരാമർശിച്ചുള്ള വിവാദ പ്രസ്താവനകൾ വീണ്ടും ചർച്ചയാകുന്നു. ഡിഎംകെ നേതാവും പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിന്റെ വിവാദ പരമാർശത്തിന് പിന്നാലെ എഐഎഡിഎംകെ നേതാവ് ആർ ബി ഉദയകുമാറാണ് തൃഷയെ പരാമർശിച്ച് രംഗത്തെത്തിയത്. തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുടെ 'പ്രിയപ്പെട്ട' തൃഷയെ സംസ്ഥാനത്തിന്റെ ഉപമുഖ്യമന്ത്രിയായി നിയമിക്കുന്നത് എപ്പോഴാണെന്ന് കാത്തിരിക്കുകയാണ് തമിഴ്നാട് എന്നായിരുന്നു ഉദയകുമാറിന്റെ പരിഹാസ പരാമർശം. പാർട്ടി പരിപാടിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
ഓഗസ്റ്റ് എട്ടിന് തൂത്തുക്കുടിയിൽ എഐഎഡിഎംകെ പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ഉദയകുമാർ ഇത്തരമൊരു പരാമർശം നടത്തിയതെന്നാണ് റിപ്പോർട്ട്. കാവേരി ജലവിഹിതവുമായി ബന്ധപ്പെട്ട് കർണാടകയിൽ നിന്ന് തമിഴ്നാടിന് അർഹമായ വെള്ളം ലഭ്യമാക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്ന് വിമർശിച്ച ശേഷമായിരുന്നു പരാമർശം. വിജയ്‌യുടെ തമിഴക വെട്രി കഴകത്തിൽ(ടിവികെ) സിനിമാ രംഗത്തുനിന്നുള്ളവർക്ക് വിവിധ സ്ഥാനങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം പരോക്ഷ വിമർശനങ്ങൾ ഉന്നയിച്ചു.
ഉദയകുമാറിന്റെ പരാമർശത്തിനെതിരെ തൃഷയുടെ ആരാധകർ പ്രതിഷേധവുമായി രംഗത്തെത്തി. മധുരയിൽ തൃഷ ഫാൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ പ്രസ്താവനയെ അപലപിച്ച് പോസ്റ്ററുകൾ പതിപ്പിച്ചു.വിജയ‌്‌യും തൃഷയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെയാണ് രാഷ്ട്രീയരംഗത്ത് ഇരുവരെയും പരോക്ഷമായി പരാമർശിച്ചുകൊണ്ടുള്ള പ്രതികരണങ്ങൾ പുറത്തുവന്നത്. കഴിഞ്ഞയാഴ്ച പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനും തൃഷയെക്കുറിച്ചുള്ള വിവാദ പരാമർശത്തിന്റെ പേരിൽ വിമർശനം നേരിട്ടിരുന്നു.
AIADMK leader R.B. Udayakumar ignited a political controversy by mockingly asking when CM Vijay's "beloved" actress Trisha would be appointed Deputy CM. This statement, made during a party event, follows a similar controversial remark by DMK leader Udhayanidhi Stalin last week. Trisha's fans protested Udayakumar's comments amidst ongoing speculation about Vijay and Trisha.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |