SignIn
Kerala Kaumudi Online
Monday, 12 October 2026 1.52 AM IST

കർശന നടപടിയുമായി സുപ്രീംകോടതി, സമരസ്വാതന്ത്ര്യം തടയരുത്

READ ENGLISH VERSION
d

നിരോധനാജ്ഞ ഇല്ലാത്ത മേഖലയിൽ കസ്റ്റഡി പാടില്ല
ഞായറാഴ്ച അസാധാരണ സിറ്റിംഗ്
അനധികൃത കസ്റ്റഡിക്ക് മറുപടി പറയണം
കോടതിയലക്ഷ്യഹർജികളിൽ നോട്ടീസ്
കേന്ദ്ര ആഭ്യന്തര സെക്രട്ടറിയും ഡൽഹി പൊലീസ് കമ്മിഷണറും വിശദീകരിക്കണം

ന്യൂഡൽഹി: നിരായുധരായി സമാധാനം പാലിച്ച് പ്രതിഷേധിക്കുന്നവരെ അനധികൃത തടങ്കലിലാക്കരുതെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചതോടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ രാജി ആവശ്യപ്പെട്ടുള്ള സമരത്തിന് ഊർജ്ജമേറി. നിരോധനാജ്ഞ ബാധകമല്ലാത്ത മേഖലയിൽ സമരം ചെയ്യുന്നവരെ യാതൊരു കാരണവശാലും നിയമവിരുദ്ധമായി കസ്റ്റഡിയിലെടുക്കരുതെന്നും കോടതി നിർദ്ദേശിച്ചു. ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രക്ഷോഭം നടത്തുന്ന ആരെയും നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്തിട്ടില്ലെന്ന കേന്ദ്രസർക്കാരിന്റെയും ഡൽഹി പൊലീസിന്റെയും വിശദീകരണം സുപ്രീംകോടതി തള്ളി. കസ്റ്റഡി ഏതു സാഹചര്യത്തിലെന്ന് ഇരുകൂട്ടരും വിശദീകരിക്കണം.

ഞായറാഴ്ച അസാധാരണ സിറ്റിംഗ് നടത്തിയാണ് ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്ചി,​ വി.മോഹന എന്നിവരടങ്ങിയ ബെഞ്ച് വിഷയത്തിൽ ഇടപെട്ടത്. സുപ്രീംകോടതി നിർദ്ദേശങ്ങൾ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച കോടതിയലക്ഷ്യഹ‌ർജികളാണ് പരിഗണിച്ചത്.

കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ, ഡൽഹി പൊലീസ് കമ്മിഷണർ അനുരാഗ് കുമാർ, ഡി.എം.ആർ.സി ചെയർപേഴ്സൺ ഡി.താര എന്നിവർക്ക് നോട്ടീസ് അയയ്ക്കാൻ ഉത്തരവിട്ടു. കോടതിയലക്ഷ്യനടപടിയെടുക്കാതിരിക്കാൻ കാരണം ബോധിപ്പിക്കണം. നാളെ വീണ്ടും പരിഗണിക്കും. കസ്റ്റഡിയിലെടുത്ത എല്ലാവരെയും വിട്ടയച്ചുവെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത മറുപടി നൽകി.

പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നിയന്ത്രണങ്ങൾ പാടില്ലെന്ന് കഴിഞ്ഞ വെള്ളിയാഴ്ച സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു. ശനിയാഴ്ച 45 മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടെന്നും ജന്തർ മന്ദറിന്റെ നാലു കിലോമീറ്റർ ചുറ്റളവിൽ ഇന്റർനെറ്റ് നിരോധനമാണെന്നും ഹർജിക്കാർ അറിയിച്ചു. വാദങ്ങളിൽ പ്രഥമദൃഷ്‌ട്യാ കഴമ്പുണ്ടെന്ന് കോടതി വിലയിരുത്തി. സർക്കാരിന്റെ നിയന്ത്രണങ്ങൾക്കും നിർദ്ദേശങ്ങൾക്കും അതീതമായി സ്വതന്ത്രമായ അധികാരം പൊലീസിനില്ലെന്ന് ഓർമ്മിപ്പിച്ചു. സമരങ്ങൾ സമാധാനപരമായിരിക്കണമെന്നും പ്രകോപനം സൃഷ്ടിക്കരുതെന്നും നിർദ്ദേശം നൽകി.

എന്നാൽ, ശനിയാഴ്ച രാത്രി 10 മുതൽ എല്ലാ മെട്രോ സ്റ്റേഷനുകളും തുറന്നുവെന്ന് കേന്ദ്രം അറിയിച്ചു. ഇന്റർനെറ്റ് പുനഃസ്ഥാപിച്ചു. 303 മെട്രോ സ്റ്റേഷനുകളിൽ 45 സ്റ്റേഷനുകൾ മാത്രമാണ് അടച്ചിട്ടതെന്നും വിശദീകരിച്ചു.

ഇന്റർനെറ്റും സഞ്ചാര

സ്വാതന്ത്ര്യവും തടയരുത്

ഡൽഹിയിലെ ഇന്റർനെറ്റ് സേവനം തടസമില്ലാതെ തുടരണം. നഗരമെമ്പാടും ബാരിക്കേഡുകൾ നിരത്തിയത് പുനഃപരിശോധിക്കണം. നിയന്ത്രണങ്ങൾക്ക് വിധേയമായി സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കണം. മെട്രോ, റെയിൽവേ സർവീസുകൾ സാധാരണനിലയിൽ പ്രവർത്തിക്കണം. ക്രമസമാധാനപ്രശ്‌നമുണ്ടെന്ന് ബോദ്ധ്യമായാൽ മാത്രമേ നിയന്ത്രണം പാടുള്ളൂ. പൂർണമായ നിരോധനം പാടില്ല. മാദ്ധ്യമപ്രവർത്തകർ,അഭിഭാഷകർ,പ്രൊഫഷണലുകൾ എന്നിവരെ തടയരുത്. അവരുടെ ജോലി തടസപ്പെടുത്തരുത്. നിരോധനാജ്ഞ അറിയിച്ച് സുപ്രീംകോടതി വളപ്പിൽ സ്ഥാപിച്ച ബോർഡ് മാറ്റാനും നിർദ്ദേശിച്ചു.

ഒ​ഴി​യു​ന്നി​ല്ല​ ​സം​ഘ​ർ​ഷം

പ്ര​സൂ​ൻ​ ​എ​സ്.​ക​ണ്ട​ത്ത്,​ ​ശ്യാം​ ​ശ​ശീ​ന്ദ്രൻ

ന്യൂ​ഡ​ൽ​ഹി​:​ ​ജ​ന്ത​ർ​മ​ന്ദ​റി​ലേ​ക്ക് ​പ്ര​ക​ട​ന​ങ്ങ​ൾ​ ​എ​ത്താ​തി​രി​ക്കാ​ൻ​ ​ഇ​ന്ന​ലെ​യും​ ​ഡ​ൽ​ഹി​ ​പൊ​ലീ​സ് ​പ്ര​ക്ഷോ​ഭ​രെ​ ​ബ​ലം​ ​പ്ര​യോ​ഗി​ച്ച് ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത് ​സം​ഘ​ർ​ഷം​ ​ക​ടു​പ്പി​ച്ചു. കോ​ൺ​ഗ്ര​സ് ​നേ​തൃ​ത്വ​ത്തി​ൽ​ ​'​ഇ​ന്ത്യ​"​ ​മു​ന്ന​ണി​യു​ടെ​ ​പ്ര​തി​ഷേ​ധം​ ​ഇ​ന്ന് ​പു​ന​രാ​രം​ഭി​ക്കു​ന്ന​തോ​ടെ​ ​സം​ഘ​ർ​ഷം​ ​രൂ​ക്ഷ​മാ​യേ​ക്കും.​ ​ഇ​ന്ന​ലെ​ ​സ​മ​ര​ത്തി​ൽ​ ​നി​ന്ന് ​വി​ട്ടു​ ​നി​ന്ന​ ​സി.​ജെ.​പി​ ​രാ​ജ്യ​വ്യാ​പ​ക​ ​സ​മ​ര​ത്തി​ന് ​സി.​ജെ.​പി​ ​ആ​ഹ്വാ​നം​ ​ചെ​യ്‌​തു.

ഇ​ന്ന​ലെ​ ​ഉ​ച്ച​യ്ക്ക് 12​ഓ​ടെ​ ​എ​സ്.​എ​ഫ്.​ഐ​ ​അ​ഖി​ലേ​ന്ത്യാ​ ​പ്ര​സി​ഡ​ന്റ് ​ആ​ദ​ർ​ശ് ​എം.​സ​ജി,​ ​ഡ​ൽ​ഹി​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​സൂ​ര​ജ് ​ഏ​ല​മ​ൺ,​ ​കേ​ന്ദ്ര​ ​നി​ർ​വാ​ഹ​ക​സ​മി​തി​ ​അം​ഗം​ ​അ​ഭി​ജി​ത് ​മ​ണി​ലാ​ൽ​ ​എ​ന്നി​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​കൊ​ണാ​ട്ട് ​പ്ലേ​സി​ൽ​ ​നി​ന്ന് ​വി​ദ്യാ​ർത്ഥികൾ​ ​ജ​ന്ത​ർ​ ​മ​ന്ദ​റി​ലേ​ക്ക് ​നീ​ങ്ങാ​ൻ​ ​ശ്ര​മി​ച്ചു.​ ​ബ​ലം​പ്ര​യോ​ഗി​ച്ചും​ ​വ​ലി​ച്ചി​ഴ​ച്ചും​ ​പൊ​ലീ​സ് ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​ ​ഇ​ന്ന​ലെ​ 2500​ ​ഓ​ളം​ ​പേ​രെ​യാ​ണ് ​ത​ട​ങ്ക​ലി​ലാ​ക്കി​യ​ത്.

ആ​ദ​ർ​ശ് ​എം.​സ​ജി​ക്ക് ​ലാ​ത്തി​യ​ടി​യി​ൽ​ ​നെ​റ്റി​യി​ൽ​ ​പ​രി​ക്കേ​റ്റു.​ ​ഡി.​വൈ.​എ​ഫ്.​ഐ​ ​നേ​താ​വ് ​ജെ​യ്‌​ക് ​സി.​തോ​മ​സി​നെ​ ​മ​ർ​ദ്ദി​ച്ചു.​ ​വ​സ്‌​ത്രം​ ​വ​ലി​ച്ചു​ ​കീ​റി. ജോ​ൺ​ ​ബ്രി​ട്ടാ​സ് ​എം.​പി​ക്ക് ​പൊ​ലീ​സ് ​ബ​ല​പ്ര​യോ​ഗ​ത്തി​ൽ​ ​ദേ​ഹാ​സ്വാ​സ്ഥ്യ​മു​ണ്ടാ​യ​തി​നെ​ ​തു​ട​ർ​ന്ന് ​ആ​ശു​പ​ത്രി​യി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ചു.​ ​

ഉ​ച്ച​യോ​ടെ​ ​ആ​ർ.​കെ ആ​ശ്ര​മം​ ​മെ​ട്രോ​ ​സ്റ്റേ​ഷ​നു​ ​മു​ന്നി​ൽ​ ​നേ​ഹാ​ ​ബോ​റ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ഐ​സ​ ​പ്ര​വ​ർ​ത്ത​ക​രും​ ​വൈ​കി​ട്ട് ​രാ​ജീ​വ് ​ചൗ​ക്ക് ​മെ​ട്രോ​ ​സ്റ്റേ​ഷ​ന് ​മു​ന്നി​ൽ​ ​ഐ​സി​ ​ഘോ​ഷി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​എ​സ്.​എ​ഫ്.​ഐ​യും​ ​ന​ട​ത്തി​യ​ ​പ്ര​ക​ട​ന​ത്തി​നു​ ​നേ​രെ​യും​ ​പൊ​ലീ​സ് ​ന​ട​പ​ടി​യു​ണ്ടാ​യി.​ ​മാ​ദ്ധ്യ​മ​ ​പ്ര​വ​ർ​ത്ത​ക​രെ​യും​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​ ​കോ​ട​തി​ ​നി​ർ​ദ്ദേ​ശ​മു​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്ന് ​മെ​ട്രോ​ ​സ്റ്റേ​ഷ​നു​ക​ളും​ ​റോ​ഡു​ക​ളും​ ​തു​റ​ന്നി​രു​ന്നു.​ ​ഇ​ന്റ​ർ​നെ​റ്റി​നും​ ​ത​ട​സ​മി​ല്ലാ​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​മ​റ്റു​ന​ട​പ​ടി​ ​ക്ര​മ​ങ്ങ​ളി​ൽ​ ​കോ​ട​തി​ ​നി​ർ​ദ്ദേ​ശം​ ​പാ​ലി​ച്ച​താ​യി​ ​ക​ണ്ടി​ല്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360