SignIn
Kerala Kaumudi Online
Monday, 12 October 2026 1.29 AM IST

'രാജ്യത്തിന്റെ സമാധാനവും ശാന്തിയും ലംഘിക്കരുത്', കോടതി ജാമ്യത്തിൽ സിജെപി നേതാക്കൾ പുറത്തിറങ്ങി

delhi

ന്യൂഡൽഹി: വിമാനത്തിൽ നിന്ന് ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത സി.ജെ.പി നേതാക്കൾ പുറത്തിറങ്ങിയത് കോടതി ജാമ്യത്തിൽ. രാജ്യത്തെ സമാധാനവും ശാന്തിയും ലംഘിക്കുന്ന പ്രവർത്തനങ്ങളിൽ ഒരു വർഷം പങ്കെടുക്കരുതെന്ന ഉപാധിയിലും, 50,000 രൂപ വീതമുള്ള ജാമ്യത്തിലുമാണ് പുറത്തുവിട്ടത്. സി.ജെ.പി സ്ഥാപകൻ അഭിജിത് ദീപ്‌കെ, സഹ കൺവീനർ സൗരവ് ദാസ്, ദേശീയ വക്താവ് അശുതോഷ് റാങ്ക എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.

ഡൽഹി കാന്റോൺമെന്റിലെ സ്‌പെഷ്യൽ എക്സിക്യുട്ടീവ് മജിസ്ട്രേട്ട് കോടതിയാണ് ജാമ്യം നൽകിയത്. മൂവരും 24 മണിക്കൂർ പൊലീസ് കസ്റ്റഡിയിലായിരുന്നു. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിക്കായുള്ള പ്രതിഷേധത്തിൽ പങ്കെടുക്കാനാണ് മൂവരും മുംബയിൽ നിന്ന് ഡൽഹിയിലെത്തിയത്. തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. നേതാക്കളെ അറസ്റ്റു രേഖപ്പെടുത്തി ഇന്നലെ രാവിലെയാണ് കോടതിയിൽ ഹാജരാക്കിയത്. മുൻകരുതലായാണ് മൂവരെയും അറസ്റ്റു ചെയ്‌തതെന്ന് ഡൽഹി പൊലീസ് അറിയിച്ചു. നേതാക്കളുടെ മോചനം സ്വാഗതം ചെയ്‌ത കോക്രോച്ച് പാർട്ടി 'പാറ്റകൾ മരിക്കില്ലെന്ന്' പറഞ്ഞു.

ദീപ്‌കെ മുത്തശ്ശിയുടെ സംസ്‌കാരത്തിനെത്തി

പുറത്തിറങ്ങിയ അഭിജിത് ദീപ്‌കെ അന്തരിച്ച മുത്തശ്ശി ശങ്കർറാവു ദീപ്കെയുടെ (85) സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു. മഹാരാഷ്ട്രയിലെ ഹിംഗോളിയയിലായിരുന്നു ചടങ്ങ്. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ശനിയാഴ്‌ചയാണ് ശങ്കർറാവു അന്തരിച്ചത്. ഈസമയം അഭിജിത്ത് ദീപ്കെ പൊലീസിന്റെ കസ്റ്റഡിയിലായിരുന്നു. തുടർന്ന് കുടുംബത്തിന് ദീപ്‌കെയെ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. വിവരമറിയിച്ച ശേഷം നാട്ടിലേക്ക് പോകാൻ സഹായം വാഗ്ദാനം ചെയ്‌തെങ്കിലും ദീപ്‌കെ നിരസിച്ചെന്നാണ് പൊലീസ് ഭാഷ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DELHI, CJP PROTEST, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360