SignIn
Kerala Kaumudi Online
Tuesday, 16 June 2026 2.26 AM IST

പണം ഡിജിറ്റലായി നൽകാൻ നോക്കി,​ യാത്രക്കാരനെ 'സ്‌മാർട്ടായി' ഞെട്ടിച്ച് ഓട്ടോ ഡ്രൈവർ

auto-driver

ബംഗളൂരു: ടെക്നോളജി ജീവിതത്തിന്റെ ഭാഗമാക്കുന്നതിൽ എപ്പോഴും മുന്നിലാണ് ബംഗളൂരു നഗരം. അത്തരത്തിൽ ഇപ്പോൾ തരംഗമായി മാറിയിരിക്കുകയാണ് ബംഗളൂരുവിലെ ഒരു ഓട്ടോ ഡ്രൈവർ. സ്മാർട്ട് വാച്ചിൽ സേവ് ചെയ്ത ക്യുആർ കോഡ് കാണിച്ച് യു.പി.ഐ പേയ്‌മെന്റ് സ്വീകരിച്ചാണ് ഓട്ടോ തൊഴിലാളി സോഷ്യൽ മീഡിയയുടെ കയ്യടി നേടുന്നത്.

ഇന്ദിരാനഗറിൽ നിന്നും കോറമംഗലയിലേക്ക് യാത്ര ചെയ്ത ഹേമന്ത് എന്ന യാത്രക്കാരനാണ് എക്‌സിലൂടെ തന്റെ അനുഭവം പങ്കുവെച്ചത്. 'ഇന്ന് ഞാൻ ഇന്ദിരാനഗറിൽ നിന്ന് കോറമംഗലയിലേക്ക് ഓട്ടോയിൽ യാത്ര ചെയ്തു. യാത്രയ്ക്ക് ശേഷം പണം നൽകാനായി ഡ്രൈവറോട് ക്യു.ആർ കോഡ് ചോദിച്ചു. ഉടൻ തന്നെ പുള്ളിക്കാരൻ കൈത്തണ്ട ഉയർത്തി കാണിച്ചു; ക്യു.ആർ കോഡ് അദ്ദേഹത്തിന്റെ സ്മാർട്ട് വാച്ചിലായിരുന്നു', -ഹേമന്ത് കുറിച്ചു.


ഹേമന്ത് കുറിപ്പ് പങ്കുവച്ച് മണിക്കൂറുകൾക്കകം ലക്ഷക്കണക്കിന് ആളുകളാണ് ഇത് കണ്ടത്. ഇന്ത്യയിൽ എല്ലാ തട്ടിലുമുള്ള ആളുകൾക്കിടയിലും ഡിജിറ്റൽ പേയ്‌മെന്റുകൾ എത്രത്തോളം സ്വാധീനം ചെലുത്തി എന്നതിന്റെ വ്യക്തമായ തെളിവാണ് ഇതെന്നും പലരും അഭിപ്രായപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DIGITAL PAYMENT, QR CODE, OFFBEAT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360