ധാക്ക: ബൈക്കിന്റെ താക്കോൽപിടിച്ചുവാങ്ങിയ കുട്ടിയെ വ്ലോഗർ എടുത്ത് വയലിലേക്കെറിയുന്നൊരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയിട്ട് കുറച്ച് ദിവസങ്ങളായി. എന്നാൽ, 15 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ യഥാർത്ഥത്തിൽ നടന്ന സംഭവത്തിന്റേതല്ലെന്നുള്ളതാണ് വാസ്‌തവം. മുൻകൂട്ടി തയ്യാറാക്കിയ സ്‌ക്രിപ്റ്റ് പ്രകാരമാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.
ബംഗ്ലാദേശി മോട്ടോർസൈക്കിൾ വ്ലോഗറായ ബില്ലാ വാവുവാണ് സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവച്ചത്. ഗ്രാമവഴികളിലൂടെയുള്ള ബൈക്ക് യാത്രകളും പ്രാങ്ക് വീഡിയോകളുമാണ് അദ്ദേഹം പതിവായി പങ്കുവയ്‌ക്കുന്നത്. നിലവിലെ വൈറൽ വീഡിയോയിൽ വയലരികിലൂടെയുള്ള റോഡിൽവച്ച് വ്ലോഗറെ ഒരു കൂട്ടം ചെറിയ കുട്ടികൾ വളയുന്നത് കാണാം. ഇതിനിടയിൽ കുട്ടികളിൽ ഒരാൾ വളരെ മോശമായി യുവാവിനോട് തട്ടിക്കയറുന്നു. ബൈക്കിന്റെ താക്കോൽ ഊരിയെടുക്കുകയും ചെരുപ്പൂരി അടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
പെട്ടൊന്നൊരു നിമിഷത്തിൽ തന്റെ നേർക്ക് തട്ടിക്കയറിക്കൊണ്ടിരുന്ന കുട്ടിയെ വയലിലേക്ക് വലിച്ചെറിഞ്ഞ യുവാവ് താക്കോൽ തിരികെ വാങ്ങി ബൈക്കുമെടുത്ത് സ്ഥലം വിടുകയും ചെയ്യുന്നുണ്ട്. കുട്ടിയുടെ വീഴ്‌ചയുടെ ആഘാതം വലുതായി തോന്നുമെങ്കിലും എന്തെങ്കിലും പരിക്കേറ്റതായി കാണിക്കുന്നില്ല.
നിമിഷങ്ങൾക്കകം ലക്ഷക്കണക്കിന് പേരാണ് സോഷ്യൽമീഡിയവഴി വീഡിയോ കണ്ടത്. ചിലരിതിനെ തമാശയായി കണ്ടപ്പോൾ കുട്ടിയെ ഇത്ര നിസാരമായി വലിച്ചെറിഞ്ഞതിനെ വിമർശിച്ച് ചിലർ രംഗത്തെത്തി. ഇതിനിടെ വീഡിയോ യഥാർത്ഥമല്ലെന്നും മുൻകൂട്ടി ആസൂത്രണം ചെയ്‌ത് ചിത്രീകരിച്ച ദൃശ്യങ്ങളാണെന്നും മറ്റ് ചിലർ സംശയം പ്രകടിപ്പിച്ചു. ബില്ലാ വാവു മുൻകാലങ്ങളിൽ കുട്ടികളെ ഉൾപ്പെടുത്തി പങ്കുവച്ചിട്ടുള്ള സമാനരീതിയിലുള്ള വീഡിയോകളും ഈ സംശയത്തിന് ബലം കൂട്ടി.
ഡിഎഫ്ആർഎസി എന്ന ഫാക്‌ട് ചെക്ക് സ്ഥാപനം നടത്തിയ പരിശോധനയിൽ വീഡിയോ യഥാർത്ഥ സംഭവത്തിന്റേതല്ലെന്ന് കണ്ടെത്തി. ബില്ലാ വാവുവിന്റെ സോഷ്യൽ മീഡിയാ ചാനലുകളിലെ ഉള്ളടക്കങ്ങൾ വിനോദ ആവശ്യത്തിനായി തയ്യാറാക്കിയതാണെന്നും യഥാർത്ഥ സംഭവങ്ങളുടെ ദൃശ്യങ്ങളാണെന്നും അവർ വ്യക്തമാക്കി.
This video is generational 😭😭 pic.twitter.com/poh0e0suPw
— WolfRMFC (@WolfRMFC) July 5, 2026
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |