
ജപ്പാനിൽ പുതുതായി ആരംഭിച്ച ഒരു ഇന്ത്യൻ റസ്റ്റോറന്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബീഹാറിലെ പാട്ന സ്വദേശിയായ യുവാവ് ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോയിൽ ആരംഭിച്ച 'ജഗ്ഗു ധാബ' എന്ന റസ്റ്റോറന്റ് ഇന്ത്യക്കാരുടെയും വിദേശ സഞ്ചാരികളുടെയും പ്രിയപ്പെട്ട ഇടമായി മാറികഴിഞ്ഞു.
'ജപ്പാൻ വാലാ ബിഹാരി' എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവച്ചിരിക്കുന്ന റസ്റ്റോറന്റിന്റെ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് പേരാണ് കണ്ടത്. ജപ്പാനിൽ യഥാർത്ഥ ഇന്ത്യൻ ഭക്ഷണങ്ങളും നാടൻ വിഭവങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് റസ്റ്റോറന്റ് ആരംഭിച്ചിരിക്കുന്നതെന്ന് ഉടമ വീഡിയോയിൽ പറയുന്നുണ്ട്.
സമോസ ചാട്ട്, പാനിപൂരി, സേവ് പൂരി, ദഹി ഭല്ല, മസാല പപ്പടം തുടങ്ങിയ ജനപ്രിയ ഇന്ത്യൻ പലഹാരങ്ങൾ ഇവിടെ ലഭ്യമാണ്. കൂടാതെ ബട്ടർ ചിക്കൻ, ജീരക റൈസ്, പനീർ ടിക്ക, മട്ടൻ കറി, നാൻ, വിവിധ തരം മധുരപലഹാരങ്ങൾ എന്നിവയും ഈ ധാബയിൽ ഒരുക്കിയിട്ടുണ്ട്. ജപ്പാനിൽ യഥാർത്ഥ ഇന്ത്യൻ സ്ട്രീറ്റ് ഫുഡും തനത് രുചിയിലുള്ള ഭക്ഷണവും കണ്ടെത്താൻ പ്രയാസപ്പെടുന്ന ഇന്ത്യക്കാർക്ക് ഈ റസ്റ്റേറന്റ് വലിയ ആശ്വാസമാകും. വീഡിയോ വൈറലായതിന് പിന്നാലെ ബീഹാറിന്റെ സ്വന്തം വിഭവമായ 'ലിറ്റി ചോഖ' കൂടി മെനുവിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി നിരവധി പേർ രംഗത്തെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |