SignIn
Kerala Kaumudi Online
Thursday, 24 September 2026 2.00 PM IST

വിവാഹാഭ്യർത്ഥന ഇങ്ങനെയും നടത്താം; സ്രാവുകളെ ഇഷ്‌ടപ്പെടുന്ന കാമുകിക്ക് സർപ്രൈസൊരുക്കി യുവാവ്

man-proposes-girlfriend
വെള്ളത്തിനടിയിലെ വിവാഹാഭ്യർത്ഥന

ലണ്ടൻ: ഇഷ്‌ടപ്പെടുന്നവരോട് പ്രണയം തുറന്നുപറയുന്നതിനും വിവാഹാഭ്യർത്ഥന നടത്തുന്നതിനുമെല്ലാം വ്യത്യസ്‌തങ്ങളായ മാർഗങ്ങൾ സ്വീകരിക്കാറുണ്ട്. ഇപ്പോഴിതാ, അത്തരത്തിലൊരു വിവാഹാഭ്യർത്ഥനയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. വേണ്ടിവന്നാൽ, പ്രണയം വെള്ളത്തിനടിയിലും പൂത്തുലയുമെന്ന് തെളിയിച്ചിരിക്കുകയാണ് ബ്രിട്ടനിലെ ഒരു യുവാവ്.

സ്രാവുകൾക്കൊപ്പം നീന്തുന്നതിനിടെയാണ് ബക്കിംഗ്ഹാംഷെയറിലെ വെൻഡോവർ സ്വദേശിയായ ജെയിംസ് വാൽഷ് തന്റെ കാമുകിയോട് വിവാഹാഭ്യർത്ഥന നടത്തിയത്. തന്റെ കാമുകിയായ പെയ്‌ജ് കുക്കിന് സ്രാവുകളോടുള്ള ഇഷ്‌ടമാണ് ഇത്തരത്തിലൊരു വിവാഹാഭ്യർത്ഥന നടത്താൻ യുവാവിനെ പ്രേരിപ്പിച്ചത്.

തന്റെ കാമുകിക്കായി അവൾ ഒരിക്കലും പ്രതീക്ഷിക്കാത്തൊരു സമ്മാനം ഒരുക്കണമെന്നായിരുന്നു ജെയിംസിന്റെ ആഗ്രഹം. സാധാരണ സ്ഥലങ്ങളൊന്നും വേണ്ടെന്നും അതുല്യവും എന്നും ഓർത്തിരിക്കാവുന്നതുമായ ഒരു സ്ഥലത്തുതന്നെ വിവാഹാഭ്യർത്ഥന നടത്തണമെന്നും നേരത്തെതന്നെ തീരുമാനിച്ചിരുന്നു. ഒടുവിൽ ലിങ്കൺഷെയറിലെ സ്‌കെഗ്നസ് അക്വേറിയമാണ് അതിനായി യുവാവ് തിരഞ്ഞെടുത്തത്.

അക്വേറിയവുമായി ബന്ധപ്പെട്ട അധികാരികൾക്ക് തന്റെ ആവശ്യം അറിയിച്ച് ജെയിംസ് മെയിലയച്ചു. അദ്ദേഹത്തിന്റെ ആവശ്യങ്ങൾ അംഗീകരിച്ച അധികൃതർ വിവാഹാഭ്യർത്ഥന എഴുതിയ ഒരു ബോർഡും അദ്ദേഹത്തിനായി ഒരുക്കിനൽകി. സ്രാവുകൾക്കൊപ്പം നീന്തുന്നതിനിടെ അക്വേറിയം ജീവനക്കാർ ഇരുവരെയും മറ്റുള്ളവരിൽനിന്ന് മാറ്റിനിർത്തി. അതിനിടെ വിവാഹാഭ്യർത്ഥന എഴുതിയ ബോർഡ് ഒരാൾ രഹസ്യമായി രഹസ്യമായി യുവാവിന്റെ കൈകളിലെത്തിച്ചു. വെള്ളത്തിൽ മുട്ടുകുത്തിനിന്ന് 'വിൽ യു മാരി മീ' എന്നെഴുതിയ ബോർഡ് യുവാവ് കാമുകിക്ക് നേരെ ഉയർത്തി. അപ്രതീക്ഷിതമായ ആ കാഴ്‌ച കണ്ട് പെയ്‌ജ് വികാരാധീതയായി. പിന്നാലെ സമ്മതം അറിയിച്ച ശേഷം പരസ്‌പരം ആലിംഗനം ചെയ്‌ത് ഇരുവരും ആ നിമിഷം ആഘോഷിച്ചു.

English Summary

James Walsh surprised his shark-loving girlfriend, Paige Cook, with a unique underwater marriage proposal while swimming with sharks at Skegness Aquarium in Lincolnshire, UK. She said yes, making the unforgettable moment even more special.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UNDER WATER PROPOSAL, MAN SURPRISING GIRLFRIEND
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360