
ആഡംബര ഹോട്ടലുകളിലെ സാധനങ്ങളുടെ വില സാധാരണക്കാരന് എല്ലായിപ്പോഴും ഞെട്ടല്‍ സമ്മാനിക്കാറുണ്ട്. പുറത്ത് നിസാര വിലയ്ക്ക് കിട്ടുന്ന ഭക്ഷണ സാധനങ്ങള്‍ക്ക് പോലും ആയിരത്തിന് മുകളില്‍ വില നല്‍കേണ്ടിവരുന്നത് പുതിയ കാര്യമല്ല. എന്നാല്‍ ഹോട്ടലില്‍ നിന്ന് വാങ്ങാത്ത സാധനത്തിന് തനിക്ക് ലഭിച്ച ബില്ല് കണ്ട് ഞെട്ടിയിരിക്കുകയാണ് യുവതി. അമേരിക്കയിലെ ഒരു ആഡംബര ഹോട്ടലിന്റെ റൂഫ് ടോപ്പില്‍ വെച്ച് താന്‍ പുറത്ത് നിന്ന് കൊണ്ടുവന്ന കേക്ക് മുറിക്കുകയാണ് യുവതി ചെയ്തത്.
താന്‍ പുറത്ത് നിന്ന് വാങ്ങിയ കേക്ക് റൂഫ് ടോപ്പില്‍ വെച്ച് മുറിക്കാന്‍ റസ്റ്റോറന്റ് അധികൃതര്‍ 10656 രൂപ ഈടാക്കിയത് വലിയ ഞെട്ടലോടെയാണ് യുവതി പുറംലോകത്തെ അറിയിച്ചത്. ഇവര്‍ പങ്കിട്ട വിവരം കണ്ട് സമൂഹമാദ്ധ്യമത്തില്‍ വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. ഹോട്ടലുകളില്‍ പുറത്തുനിന്നുള്ള ഭക്ഷണസാധനങ്ങള്‍ കൊണ്ടുവരുമ്പോള്‍ ഈടാക്കുന്ന ഇത്തരം ഫീസുകളെക്കുറിച്ചും, ഇത് ഉപഭോക്താക്കളെ മുന്‍കൂട്ടി അറിയിക്കേണ്ടതുണ്ടോ എന്നതിനെക്കുറിച്ചുമാണ് പ്രധാന ചര്‍ച്ച.
justinelovesushi എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 'ഞാന്‍ ലോസ് ആഞ്ചലസിലെ ഒരു റൂഫ്ടോപ്പ് റെസ്റ്റോറന്റില്‍ വെച്ചാണ് ഈ കേക്ക് മുറിച്ചത്. ഇതിന് അവര്‍ എത്ര ചാര്‍ജ് ചെയ്ത് കാണുമെന്ന് ഊഹിക്കാമോ? വെറുമൊരു കേക്ക് മുറിച്ചതിന് 110 ഡോളര്‍!' യുവതി പറയുന്നു. താന്‍ പുറത്ത് നിന്ന് കൊണ്ടുവന്ന കേക്കാണെന്നും ഇത് ഒന്നും സൂക്ഷിക്കാമോ എന്നും ചോദിച്ചപ്പോള്‍ മറ്റ് പ്രശ്‌നങ്ങളൊന്നും പറയാതെ റസ്റ്റോറന്റ് അധികൃതര്‍ സന്തോഷപൂര്‍വം സമ്മതിച്ചതിന് ശേഷമാണ് ഇത്തരത്തില്‍ ബില്‍ ഈടാക്കിയതെന്നും യുവതി കൂട്ടിച്ചേര്‍ത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |