SignIn
Kerala Kaumudi Online
Friday, 26 June 2026 12.14 PM IST

ഗൂഗിളിൽ 4.2 കോടി ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് റെസ്റ്റോറന്റ് തുടങ്ങി; ഇന്ന് വരുമാനം 21.7 കോടി, ടെക്കിയുടെ സംരംഭം ഹിറ്റ്

google

വാഷിംഗ്ടൺ: ഐടി ജോലി ഉപേക്ഷിച്ച് സ്വന്തമായി റെസ്റ്റോറന്റ് തുടങ്ങി കോടികൾ കൊയ്ത് മുൻ ഗൂഗിൾ ജീവനക്കാരൻ. മൈക്രോസോഫ്റ്റ്, ഗൂഗിൾ, യൂട്യൂബ് തുടങ്ങിയ പ്രമുഖ കമ്പനികളിൽ പതിനാല് വർഷത്തോളം സേവനമനുഷ്ഠിച്ച സലാഹുദ്ദീൻ അബ്ദുൽ കാഫി എന്ന മുപ്പത്തിയഞ്ചുകാരനാണ് തന്റെ കോടികൾ വരുമാനമുള്ള ജോലി ഉപേക്ഷിച്ച് അമേരിക്കയിലെ ടെക്സസിൽ കാഫി ബാർബിക്യൂ എന്ന റെസ്റ്റോറന്റ് ആരംഭിച്ചത്.

ഐടി മേഖലയോടുള്ള അതൃപ്തികൊണ്ടാണ് ഒരുവർഷം ഏകദേശം 4.25 കോടി ലഭിച്ചിരുന്ന ജോലി ഉപേക്ഷിച്ചതിന് പിന്നിലെ കാരണമെന്ന് സലാഹുദ്ദീൻ പറയുന്നു. ജോലി രാജിവച്ച ശേഷം തുടക്കത്തിൽ മതപരമായ സംഘടനകളിൽ പ്രവ‌ർത്തിച്ച അദ്ദേഹം സുഹൃത്തുക്കൾക്കായി ഡിന്നർ പാർട്ടികളും മറ്റും സംഘടിപ്പിക്കാൻ തുടങ്ങി. പിന്നീട് തന്റെ പാചകം മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാണെന്ന തിരിച്ചറിവാണ് സലാഹുദ്ദീനെ സ്വന്തമായി റെസ്റ്റോറന്റ് തുടങ്ങാൻ പ്രേരിപ്പിച്ചത്.

2024 ഡിസംബറിലാണ് കാഫി റെസ്റ്റോറന്റ് പ്രവർത്തനമാരംഭിച്ചത്. ആദ്യ ദിവസം തന്നെ ഭേതപ്പെട്ട വരുമാനം നേടാൻ സാധിച്ചത് തന്റെ ആത്മവിശ്വസം കൂട്ടിയെന്നും മുന്നോട്ട് പോകാൻ പ്രചോദനമായെന്നും സലാഹുദ്ദീൻ പറയുന്നു. പിന്നീട് രാജ്യത്തെ തന്നെ അറിയപ്പെടുന്ന റെസ്റ്റോറന്റായി ഇത് മാറുകയായിരുന്നു. കഴിഞ്ഞ വർഷം 21.7 കോടിയിലധികം വരുമാനം നേടാനായെന്നും ഈ വ‌ർഷം അത് 37.8 കോടിയായി ഉയരുമെന്നുമാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്.

റെസ്റ്റോറന്റ് പ്രവർത്തനം ആരംഭിച്ചതിന് ശേഷം തന്റെ സമ്പാദ്യത്തിൽ നിന്നും ഒരു രൂപപോലും ഇതിനായി ചെലവായിട്ടില്ലെന്നാണ് സലാഹുദ്ദീൻ അവകാശപ്പെടുന്നത്. റെസ്റ്റോറന്റിന്റെ നടത്തിപ്പിനായി ആവശ്യമായ തുക മാറ്റിവച്ചാലും ഒരു വർഷം തനിയ്ക്ക് കോടികൾ ഇതിൽ നിന്നും വരുമാനമായി ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GOOGLE, AMERICA, TEXAS, RESTAURANT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360