
ന്യൂഡൽഹി: വിദ്യാഭ്യാസത്തിന് പ്രായം ഒരു തടസമല്ലെന്ന് തെളിയിച്ച് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് 50കാരി. 35 വർഷത്തിന് ശേഷം കോളേജിൽ തിരിച്ചെത്തി തന്റെ പഴയ പരീക്ഷകൾ മുഴുവനും എഴുതിയെടുക്കാൻ പോകുന്ന ഒരു മദ്ധ്യവയസ്‌കയുടെ മനംകവരുന്ന വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ആയിരക്കണക്കിന് പേർക്കാണ് ഇവരുടെ ദൃശ്യങ്ങൾ പ്രചോദനമായത്.
പരീക്ഷാ കേന്ദ്രത്തിലേക്ക് നടന്നുപോകുന്ന ദൃശ്യങ്ങളോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ചുറ്റും പ്രായം കുറഞ്ഞ വിദ്യാർത്ഥികൾ നിൽക്കുമ്പോഴും, നിറഞ്ഞ പുഞ്ചിരിയോടെയും ആത്മവിശ്വാസത്തോടെയുമാണ് ഇവർ പരീക്ഷാ ഹാളിലേക്ക് നടന്നു നീങ്ങുന്നുണ്ട്. ഹാളിന് മുന്നിൽ വീഡിയോ റെക്കാഡ് ചെയ്യുന്ന ആളോട് ഏറെ ആവേശത്തോടും ചെറിയ പരീക്ഷാ പേടിയോടെയും 'ഗയ്സ്, ഇന്ന് എനിക്ക് പരീക്ഷയാണ്' എന്ന് ഈ അമ്മ പറയുന്നുണ്ട്. ഏത് പ്രായത്തിലുള്ള വിദ്യാർത്ഥികൾക്കും പരീക്ഷാ ദിവസം ഉണ്ടാകുന്ന അതേ ആകാംക്ഷയും സന്തോഷവും ഇവരുടെ മുഖത്തും വ്യക്തമായിരുന്നു.
ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോ നിമിഷനേരം കൊണ്ടാണ് ലക്ഷക്കണക്കിന് പേർ കണ്ടത്. നിരവധി കമന്റുകളുമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. 'ആഗ്രഹമുണ്ടെങ്കിൽ ഏത് പ്രായത്തിലും നമുക്ക് ലക്ഷ്യങ്ങൾ നേടിയെടുക്കാൻ സാധിക്കുമെന്ന് ഇവർ തെളിയിച്ചു', ഒരാൾ കുറിച്ചു. 'പഠനം പുഃനരാരംഭിക്കാനുള്ള ഇവരുടെ ആത്മവിശ്വാസത്തെ പ്രശംസിച്ച് പ്രമുഖർ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. പുതിയ കാര്യങ്ങൾ പഠിക്കാനും ജീവിത വിജയം നേടാനും പ്രായം ഒരു മാനദണ്ഡമല്ലെന്ന് ഓർമ്മിപ്പിക്കുന്നതാണ് ഈ അമ്മയുടെ പരീക്ഷാക്കാലം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |