SignIn
Kerala Kaumudi Online
Tuesday, 23 June 2026 12.46 AM IST

'ഒരു മിനിറ്റ് അധികമെടുത്താല്‍ ഒരു മണിക്കൂര്‍ ഓവര്‍ടൈം ചെയ്യണം', ചര്‍ച്ചയായി സ്ഥാപനത്തിന്റെ നോട്ടീസ്

lunch-break

ജോലി സ്ഥലങ്ങളില്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുന്ന നിരവധി കമ്പനികളുണ്ട്. ചെറിയ ഒരു വീഴ്ചയ്ക്ക് പോലും വലിയ ശിക്ഷയായിരിക്കും ജീവനക്കാര്‍ക്ക് ലഭിക്കുക. ഇപ്പോഴിതാ ഉച്ചഭക്ഷണം അനുവദിച്ചിരിക്കുന്ന സമയത്തിന് മുമ്പ് കഴിച്ച് തീര്‍ത്ത് തിരികെ ജോലിയില്‍ പ്രവേശിച്ചില്ലെങ്കില്‍ ലഭിക്കുന്ന ശിക്ഷയാണ് സമൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. 30 മിനിറ്റാണ് ലഞ്ച് ബ്രേക്ക് ആയി അനുവദിച്ചിട്ടുള്ളത്. ഈ സമയത്തിനുള്ളില്‍ തിരികെ ജോലിയില്‍ പ്രവേശിക്കണം.

വൈകുന്ന ഓരോ മിനിറ്റിനും ഒരു മണിക്കൂര്‍ അധികം ജോലി ചെയ്യേണ്ടി വരും എന്നാണ് നോട്ടീസില്‍ പറയുന്നത്. ഉച്ചഭക്ഷണം കഴിഞ്ഞ് ഒരു മിനിറ്റ് വൈകി തിരിച്ചെത്തിയാല്‍ ജീവനക്കാരന്‍ സാധാരണയായി വൈകുന്നേരം 6 മണിക്കാണ് പോകുന്നതെങ്കില്‍ ഒരു മണിക്കൂര്‍ അധികം ജോലി ചെയ്ത് 7 മണിക്ക് മാത്രമേ പോകാന്‍ കഴിയൂ എന്ന് നോട്ടീസില്‍ പറയുന്നുണ്ട്. നിങ്ങളുടെ ഉച്ചഭക്ഷണ ഇടവേള 30 മിനിറ്റില്‍ കൂടുതലാകുകയാണെങ്കില്‍ അധികമുള്ള ഓരോ മിനിറ്റിനും കമ്പനിക്ക് ശമ്പളമില്ലാത്ത ഫോക്കസ് സമയം നല്‍കേണ്ടി വരും.

31 മിനിറ്റ് ഉച്ചഭക്ഷണം എന്നാല്‍ വൈകുന്നേരം 7 മണിക്ക് ഓഫീസ് വിടുക എന്നതാണ്. വേഗത്തില്‍ ഭക്ഷണം കഴിക്കുക എന്ന കര്‍ശന നിര്‍ദേശത്തോടെയാണ് നോട്ടീസ് അവസാനിക്കുന്നത്. എന്നാല്‍ ഏത് കമ്പനിയുടെ നോട്ടീസ് ആണ് ഇത്തരത്തില്‍ പ്രചരിക്കുന്നത് എന്ന് വ്യക്തമല്ല. ഇത്തരത്തില്‍ ഒരു നോട്ടീസിന്റെ ആധികാരികത ഉറപ്പിക്കാനും കഴിഞ്ഞിട്ടില്ലെങ്കിലും തൊഴിലിടങ്ങളില്‍ ഒരു ജീവനക്കാരനും ജീവനക്കാരിയും എത്രത്തോളം അവരുടെ മാനസിക സൗഖ്യത്തിന് തൊഴില്‍ദാതാവ് പ്രാധാന്യം നല്‍കുന്നു എന്ന ചര്‍ച്ച സമൂഹമാദ്ധ്യമങ്ങളില്‍ ആരംഭിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LUNCH BREAK, NOTICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360