SignIn
Kerala Kaumudi Online
Thursday, 22 October 2026 4.43 PM IST

സിഡ്നിയിൽ എന്താവും?

cricket

ഇന്ത്യ - ഓസ്ട്രേലിയ അവസന ടെസ്റ്റ് നാളെ സിഡ്നിയിൽ തുടങ്ങുന്നു

ജയിച്ചാൽ ഇന്ത്യയ്ക്ക് പരമ്പര സമനിലയിലാക്കാം, കിരീടം നിലനിറുത്താം

ജയിച്ചില്ലെങ്കിൽ രോഹിത് ശർമ്മ വിരമിക്കുമെന്ന് സൂചന

സിഡ്നി : ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള അഞ്ചാമത്തേയും അവസാനത്തേതുമായ ക്രിക്കറ്റ് ടെസ്റ്റിന് നാളെ സിഡ്നിയിൽ തുടക്കമാകുമ്പോൾ ഈ മത്സരത്തിന്റെ ഫലം ഇന്ത്യൻ ക്രിക്കറ്റിൽ എന്തുമാറ്റമുണ്ടാക്കുമെന്ന ആശങ്കയിലാണ് ആരാധകർ. മെൽബണിൽ നടന്ന നാലാം ടെസ്റ്റിൽ ജയിച്ചതോടെ ഓസ്ട്രേലിയ പരമ്പരയിൽ 21ന് മുന്നിലെത്തിയിട്ടുണ്ട്. ഈ മത്സരം ജയിച്ചാൽ ഇന്ത്യയ്ക്ക് പരമ്പര 2-2ന് സമനിലയിലാക്കാനാകും. നിലവിലെ ജേതാക്കൾ എന്ന എന്ന നിലയിൽ ബോർഡർ - ഗാവസ്കർ ട്രോഫിയും നിലനിറുത്താം. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താൻ ഓസ്ട്രേലിയ ലങ്കയ്ക്ക് എതിരായ അടുത്ത പരമ്പരയിൽ തോൽക്കണേയെന്ന് ശക്തമായി പ്രാർത്ഥിക്കുകയും ചെയ്യാം.

അതേസമയം ഈ മത്സരത്തിൽ കൂടി തോറ്റാൽ ഇന്ത്യൻ ക്രിക്കറ്റിൽ പല മാറ്റങ്ങളുമുണ്ടായേക്കും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഈ സീസണിലെ ഫൈനൽ കളിക്കില്ലെന്ന് ഉറപ്പാക്കും. കഴിഞ്ഞ അഞ്ച് ഇന്നിംഗ്സുകളിൽ നിന്ന് 31 റൺസ് മാത്രം നേടാനായ രോഹിത് ശർമ്മ നായകസ്ഥാനത്തുനിന്ന് മാറുകയോ ടെസ്റ്റിൽ നിന്ന് വിരമിക്കുകയോ ചെയ്യും. ബാറ്റിംഗിൽ ഫോം പുലർത്താനാകാത്ത രോഹിതിനെ ക്യാപ്ടനായതിന്റെ പേരിൽ മാത്രം കളിപ്പിക്കേണ്ടിവരുന്ന ഗതികേടിലാണ് ഇപ്പോൾ ഇന്ത്യ. കഴിഞ്ഞ കളിയിൽ യുവതാരം ശുഭ്മാൻ ഗില്ലിനെ പുറത്തിരുത്തിയാണ് രോഹിതിനെ കളിപ്പിച്ചത്.

ഇന്ത്യയുടെ പ്രശ്നങ്ങൾ

സീനിയർ താരങ്ങളായ രോഹിത് ശർമ്മ, വിരാട് കൊഹ്‌ലി എന്നിവർ സാഹചര്യങ്ങളുടെ വെല്ലുവിളി മുന്നിൽ നിന്ന് നേരിട്ട് മാതൃകയാവുന്നതിൽ വലിയ പരാജയങ്ങളായി മാറിയിരിക്കുന്നു.

രാഹുൽ ലഭിച്ച അവസരങ്ങളിൽ മികവുകാട്ടുന്നുണ്ടെങ്കിലും സ്ഥിരത പുലർത്താൻ കഴിയുന്നില്ല.

റിഷഭ് പന്ത് പതിവായി അനാവശ്യഷോട്ടുകൾക്ക് ശ്രമിച്ച് വിക്കറ്റുകൾ വലിച്ചെറിയുന്നു.

ബൗളിംഗിൽ ജസ്പ്രീത് ബുംറയ്ക്ക് പിന്തുണനൽകാൻ മറ്റൊരു മികച്ച പേസർ ഇല്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, CRICKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360