SignIn
Kerala Kaumudi Online
Monday, 10 August 2026 4.31 PM IST

'ഞാനെന്തിന് നോ പറയണം? ക്രിക്കറ്റ് കളിക്കുക എന്നതാണ് എന്റെ ജോലി, മറ്റുലക്ഷ്യങ്ങൾ ഒന്നുമില്ല'

bhuvneshwar-kumar
ഭുവനേശ്വർ കുമാർ

മുംബയ്: അടുത്ത വർഷം നടക്കാനിരിക്കുന്ന ലോകകപ്പ് മത്സരങ്ങൾക്കായുള്ള ടീമിൽ ആരൊക്കെ ഇടംനേടുമെന്ന പ്രവചനങ്ങളും അതിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളും സജീവമാവുകയാണ്. നിരവധിപേരെ ഒഴിവാക്കണമെന്നും തിരിച്ചുവിളിക്കണമെന്നുമുള്ള അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. ബൗളിംഗ് നിരയിൽ ജസ്പ്രീത് ബുംറയ്ക്ക് പരിക്കിന്റെ ഭീഷണി തുടരുന്നതിനാൽ പകരം പരിചയ സമ്പന്നരായ പേസർമാരെ ടീമിലേക്ക് കൊണ്ടുവരണമെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. മുഹമ്മദ് ഷമി, ഭുവനേശ്വർ കുമാർ, മുഹമ്മദ് സിറാജ് തുടങ്ങിയവരുടെ പേരാണ് പലരും നിർദേശിക്കുന്നത്.

ഇത്തരം ചർച്ചകൾക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഭുവനേശ്വർ കുമാർ. 'ലോകകപ്പ് ടീമിലേക്ക് സെലക്ടർമാർ വിളിച്ചാൽ ഞാൻ എന്തിന് നോ പറയണം? എന്നാൽ എത്രത്തോളം തയ്യാറാണെന്ന് കൃത്യമായി പറയാൻ എനിക്ക് കഴിയില്ല. ക്രിക്കറ്റ് കളിക്കുക എന്നതാണ് എന്റെ ജോലി. യു പിയുടെ ട്വന്റി 20 ലീഗിൽ കളിക്കുകയാണ് ഞാനിപ്പോൾ. മറ്റൊരിടത്തേക്ക് പോകണമെന്നോ മറ്റൊരു തലത്തിലേക്ക് എത്തണമെന്നോ ലക്ഷ്യമിട്ടല്ല ഞാൻ ഇവിടെ വന്നത്. '- ഭുവനേശ്വർ കുമാർ പറഞ്ഞു.

2026ലെ ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനായി ഭുവനേശ്വർ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 28 വിക്കറ്റുകൾ സ്വന്തമാക്കിയ താരം ടീമിനെ തുടർച്ചയായ രണ്ടാം കീരീടനേട്ടത്തിലേക്ക് നയിക്കുന്നതിലും നിർണായക പങ്കുവഹിച്ചിരുന്നു. കൂടാതെ, ഇന്ത്യൻ പേസ് നിരയിൽ നിരവധി താരങ്ങൾ പരിക്കിന്റെ പിടിയിലായതും ഭുവനേശ്വറിന്റെ തിരിച്ചുവരവിനുള്ള സാദ്ധ്യത വർദ്ധിപ്പിച്ചിട്ടുണ്ട്.

English Summary

Bhuvneshwar Kumar addressed discussions regarding his potential return to India's World Cup squad, stating he would accept a selector's call despite uncertainty about his full readiness. Amidst Jasprit Bumrah's injury concerns and calls for experienced pacers, Kumar emphasized his current focus on playing cricket, having recently excelled in the UP T20 League and 2026 IPL.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BHUVNESHWAR KUMAR, INDIAN CRICKET TEAM, 2027 ODI WORLD CUP, UP T20 LEAGUE, CRICKET COMEBACK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360