തിരുവനന്തപുരം: മോഹൻലാലിന്റെ ഹിറ്റ് ഡയലോഗ് അനുകരിച്ച് ആരാധകരെ ആവേശത്തിലാക്കി വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസവും കൊച്ചി ബ്ളൂ ടൈഗേഴ്സിന്റെ സഹ ഉടമയുമായ ക്രിസ് ഗെയ്ൽ. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന കേരള ക്രിക്കറ്റ് ലീഗ് (കെ.സി.എൽ) മത്സരത്തിനിടെയാണ് ഗെയ്‌ൽ മോഹൻലാലിനെ അനുകരിച്ച് ഡയലോഗ് പറഞ്ഞത്.
മുൻ ഇന്ത്യൻ താരം എസ്. ശ്രീശാന്ത് പറഞ്ഞു കൊടുത്തപോലെ ഗെയ്ൽ മോഹൻലാലിന്റെ ഡയലോഗും ആക്ഷനും അനുകരിക്കുകയായിരുന്നു. ഗ്യാലറിയിക്ക് നോക്കി തനതായ ശൈലിയിൽ 'എന്താ മോനെ ദിനേശാ...' എന്ന് ഗെയ്ൽ പറഞ്ഞതോടെ സ്റ്റേഡിയത്തിൽ ചിരിയും കയ്യടിയും നിറഞ്ഞു.
മോഹൻലാലിന്റെ ഡയലോഗ് ഗെയ്ൽ അനുകരിക്കുന്നത് ഇതാദ്യമല്ല. 2015ൽ ദുബായിൽ നടന്ന ഒരു പ്രമോഷൻ പരിപാടിയിലും 'നീ പോ മോനെ ദിനേശാ' എന്ന മോഹൻലാൽ ഡയലോഗ് ഗെയ്ൽ അനുകരിച്ചിരുന്നു. അന്ന് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു. എന്നാൽ ഇത്തവണ കേരളത്തിൽ നേരിട്ടെത്തി ഗെയ്ൽ ഡയലോഗ് പറഞ്ഞത് മലയാളി ക്രിക്കറ്റ് ആരാധകർക്ക് വേറിട്ടൊരു അനുഭവമായി.
ഇന്ന് രാവിലെ എട്ടരയോടെയാണ് ഗെയ്ൽ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. ബ്ളൂ ടൈഗേഴ്‌സ് ടീമുടമ സുബാഷ് മുനുവൽ അടക്കമുള്ളവർ ചേർന്ന് സൂപ്പർ താരത്തെ സ്വീകരിച്ചിരുന്നു. രാവിലെ 11ന് ഹോട്ടൽ ഗ്രാൻഡ് ഹയാത്തിൽ പത്രസമ്മേളനത്തിന് ശേഷമാണ് ഗെയ്‌ൽ കാര്യവട്ടം ഗ്രീൻഫീൽഡിലേക്ക് എത്തിയത്. ഉച്ചയ്ക്ക് 2.30നായിരുന്നു കൊച്ചിയും തൃശൂരും തമ്മിലുള്ള മത്സരം നടന്നത്.
West Indies cricket legend Chris Gayle entertained fans by imitating actor Mohanlal's popular dialogue "Entha Mone Dinesha..." at Thiruvananthapuram's Karyavattom Greenfield Stadium. During a Kerala Cricket League match, former Indian player S. Sreesanth helped Gayle with the lines and actions. Gayle, co-owner of Kochi Blue Tigers, had previously mimicked Mohanlal, but his live performance in Kerala was a unique experience.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |