SignIn
Kerala Kaumudi Online
Saturday, 08 August 2026 6.02 PM IST

‘അവിഹിതബന്ധം പുലർത്താൻ കഴിയില്ല,​ ക്യാപ്റ്റൻമാർ മാതൃക സൃഷ്ടിക്കേണ്ടവരാണ്' വിമർശനവുമായി ക്രിക്കറ്റ് താരത്തിന്റെ ഭാര്യ

-ashleigh-gardner
ആഷ്‌ലി ഗാർഡ്നർ, മോണിക്ക റൈറ്റ്

കാൻബറ: ഓസ്‌ട്രേലിയൻ ടീം മാനേജ്മെന്റിനെതിരെ വനിതാ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ ആഷ്‌ലി ഗാർഡ്നറുടെ മുൻ ഭാര്യ മോണിക്ക റൈറ്റ് രംഗത്തെത്തി. സഹതാരം ജോർജിയ വോളുമായി ഗാർഡ്നർക്ക് ഉണ്ടായിരുന്നുവെന്ന് ആരോപിക്കപ്പെടുന്ന ബന്ധത്തിൽ ക്രിക്കറ്റ് ഓസ്‌ട്രേലിയ നടപടിയെടുക്കാത്തതിനെ തുടർന്നാണ് മോണിക്ക കടുത്ത ഭാഷയിൽ വിമർശനവുമായി രംഗത്തെത്തിയത്. സഹതാരം ജോർജിയ വോളുമായി ഗാർഡ്നർക്ക് അവിഹിതബന്ധമുണ്ടായിരുന്നുവെന്ന് അവർ പരസ്യമായി ആരോപിച്ചു.

'സ്വന്തം രാജ്യത്തെ പ്രതിനിധീകരിക്കാനും മാതൃകാ വ്യക്തിയായി പരിഗണിക്കപ്പെടാനും അവസരം ലഭിച്ചിട്ടുണ്ടെങ്കിൽ ഉയർന്ന ധാർമിക നിലവാരം പുലർത്താനുള്ള ഉത്തരവാദിത്തവുമുണ്ട്.'- മോണിക്ക പറഞ്ഞു. വൈസ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് ഗാർഡ്നറെ മാറ്റണമെന്നും ഓസ്‌ട്രേലിയൻ ടീം എന്തുകൊണ്ടാണ് ഇതേക്കുറിച്ച് പരസ്യമായി ഒന്നും പറയുന്നില്ലെന്നുമാണ് മോണിക്ക ചോദിക്കുന്നത്. ഗാർഡ്നറും ജോർജിയയും ചെയ്ത കാര്യങ്ങളെ പിന്തുണയ്ക്കുന്നുവെന്നാണോ അർത്ഥമാക്കുന്നതെന്നും അവർ ചോദിച്ചു. എന്നാൽ മോണിക്കയുടെ ആരോപണങ്ങളോട് പ്രതികരിച്ച ക്രിക്കറ്റ് ഓസ്‌ട്രേലിയ സംഭവം സ്വകാര്യവും വ്യക്തിപരവുമായ കാര്യം മാത്രമാണെന്ന് വ്യക്തമാക്കി.

2025 ഏപ്രിലിലാണ് മോണിക്കയും ഗാർഡ്നറും വിവാഹിതരായത്. എന്നാൽ അതേ വർഷം വനിതാ ഏകദിന ലോകകപ്പിനായി ഗാർഡ്നർ ഇന്ത്യയിലായിരുന്ന സമയത്ത് ഇരുവരുടെയും ബന്ധത്തിൽ പ്രശ്നങ്ങൾ ഉടലെടുത്തതായാണ് റിപ്പോർട്ട്. സഹതാരം വോളുമായി ഗാർഡ്നർക്ക് ബന്ധമുണ്ടായിരുന്നുവെന്ന് മോണിക്ക ആരോപിച്ചതിന് പിന്നാലെ ഇരുവരും വേർപിരിഞ്ഞു.

English Summary

Monica Wright, former wife of Australian cricket vice-captain Ashleigh Gardner, criticized Australian team management for not addressing Gardner's alleged affair with teammate Georgia Wareham. Wright publicly accused Gardner of the affair, questioning Cricket Australia's silence and advocating for Gardner's removal as vice-captain. Cricket Australia responded, terming the matter private.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRICKET PLAYER WIFE, CAPTAIN AFFAIR CONTROVERSY, CRICKET PLAYER WIFE CONTROVERSY, MONICA WRIGHT, ASHLEIGH GARDNER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360