SignIn
Kerala Kaumudi Online
Tuesday, 22 September 2026 7.35 AM IST

'ലോകകപ്പിന് മുകളില്‍ കാല് വച്ച് ഇനിയും ആഘോഷിക്കും': മിച്ചല്‍ മാര്‍ഷ്

marsh

പെര്‍ത്ത്: ലോകകപ്പ് ജയത്തിന് പിന്നാലെ ഡ്രസിംഗ് റൂമില്‍ ട്രോഫിയുടെ മുകളില്‍ കാല്‍ കയറ്റിവച്ച് ഫോട്ടോക്ക് പോസ് ചെയ്ത ഓസ്‌ട്രേലിയന്‍ താരം മിച്ചല്‍ മാര്‍ഷിന്റെ നടപടി വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. മാര്‍ഷ് ട്രോഫിയോട് അനാദരവ് കാണിച്ചുവെന്ന വിമര്‍ശനമാണ് ഫൈനലില്‍ തോറ്റ ഇന്ത്യന്‍ ടീമിന്റെ ആരാധകര്‍ ഉന്നയിച്ചത്. ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് മാര്‍ഷ്. ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അത്തരം ആഘോഷം ഇനിയും തുടരുമെന്നും താരം പറഞ്ഞു.

ഓസ്‌ട്രേലിയയിലെ ഒരു റോഡിയോ പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് താരത്തിന്റെ പ്രതികരണം. ചിത്രത്തില്‍ അനാദരവ് എന്ന് തോന്നാന്‍ മാത്രം ഒന്നുമില്ലെന്നാണ് മാര്‍ഷിന്റെ പക്ഷം. സമൂഹമാദ്ധ്യമങ്ങളില്‍ ഉയര്‍ന്ന വിമര്‍ശനം താന്‍ ശ്രദ്ധിച്ചിട്ടില്ലെന്നും താരം പറഞ്ഞു.

മിച്ചല്‍ മാര്‍ഷിന്റെ പ്രവര്‍ത്തിയില്‍ തനിക്ക് വലിയ വിഷമം തോന്നിയെന്ന് ഇന്ത്യന്‍ താരം മുഹമ്മദ് ഷമി പ്രതികരിച്ചിരുന്നു. ലോകകപ്പ് വിജയിച്ച് ആഹ്ലാദത്തോടെ ഉയര്‍ത്താന്‍ ആഗ്രഹിച്ച കിരീടത്തില്‍ മാര്‍ഷ് കാല്‍വച്ചത് തനിക്ക് വേദനയുണ്ടാക്കിയെന്നാണ് ഷമി പറഞ്ഞത്.

ട്രോഫിയോട് അനാദരവ് കാണിച്ചെന്ന് ആരോപിച്ച് മിച്ചല്‍ മാര്‍ഷിനെതിരെ യുപി സ്വദേശി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഫൈനലില്‍ ആറ് വിക്കറ്റിനാണ് ഓസ്‌ട്രേലിയ ഇന്ത്യയെ തോല്‍പ്പിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360