ദുബായ് : ദുബായ് വേൾഡ് ചാമ്പ്യൻഷിപ്പിന്റെ മൂന്നാം സീസണിൽ നിന്ന് പാകിസ്ഥാൻ പിൻമാറി. പാക് ക്രിക്കറ്റ് ബോർഡ് മുന്നോട്ടു വച്ച നിബന്ധനകൾ സംഘാടകർ തള്ളിയതിനെ തുടർന്നാണ് ടൂർണമെന്റിൽ നിന്നുള്ള പിൻമാറ്റം.
കഴിഞ്ഞ സീസണിൽ പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനെതിരെ കളിക്കാൻ ഇന്ത്യ തയ്യാറായിരുന്നില്ല. ഗ്രൂപ്പ് മത്സരങ്ങളും സെമിഫൈനലും ഇന്ത്യ ബഹിഷ്കരിച്ചതോടെ വാക്കോവർ ലഭിച്ച പാകിസ്ഥാൻ ഫൈനലിലും കടന്നു. കളിക്കാർ തമ്മിൽ ഹസ്തദാനത്തിനും ഇന്ത്യ തയ്യാറായിരുന്നില്ല. കഴിഞ്ഞ വർഷത്തെ സംഭവങ്ങളിൽ ഇന്ത്യൻ താരങ്ങൾ രേഖാമൂലം മാപ്പ് പറയണമെന്നും ഹസ്തദാനം ചെയ്യാൻ തയ്യാറാകണമെന്നും ആയിരുന്നു പാക് ക്രിക്കറ്റ് ബോർഡ് ഇത്തവണ മുന്നോട്ടു വച്ച ആവശ്യം. ഈ നിബന്ധനകൾ വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്സ് മാനേജ്‌മെന്റ് അംഗീകരിച്ചില്ല. ഇതോടെയാണ് അവർ ടൂർണമെന്റിൽ നിന്ന് പിൻമാറുന്നതായി അറിയിച്ചത്.
ഒക്ടോബർ 10നായിരുന്നു ഇന്ത്യ- പാക് പോരാട്ടം നിശ്ചയിച്ചിരുന്നത്. പാകിസ്ഥാൻ പിൻമാറി.തോടെ മത്സരം റദ്ദാക്കി. ഷാഹിദ് അഫ്രീദിയാണ് പാക് ടീമിനെ നയിക്കേണ്ടിയിരുന്നത്. പാക് ടീമിന്റെ ആദ്യമത്സരങ്ങൾ നേരത്തെ സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചിരുന്നു. അതേസനയം എൻ.ഒ.സി ലഭ ലഭിക്കാത്തതിനാലാണ് പിൻമാറുന്നതെന്നും ബോർഡിന്റെ തീരുമാനംത്തെ ബഹുമാനിക്കുന്നെന്നും പാകിസ്ഥാൻ ചാമ്പ്യൻസ് മാനേജ്‌മെന്റ് ഔദ്യോഗിക പത്രക്കുറിപ്പിലൂടെ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |