SignIn
Kerala Kaumudi Online
Monday, 17 August 2026 12.46 PM IST

'സാക്ഷിയായത് മക്കൾ മാത്രം'; റൊണാൾഡോയുടെയും ജോർജിനയുടെയും വിവാഹ വീഡിയോ പുറത്ത്

cristiano-ronaldo
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും പങ്കാളി ജോർജിന റോഡ്രിഗസിന്റെയും വിവാഹത്തിൽ നിന്ന്

പത്തുവർഷത്തെ പ്രണയത്തിനും ഒരുമിച്ചുള്ള ജീവിതത്തിനുമൊടുവിൽ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും പങ്കാളി ജോർജിന റോഡ്രിഗസിന്റെയും വിവാഹം അടുത്തിടെയാണ് നടന്നത്. പോർച്ചുഗലിലെ കാസ്കെയ്സിൽ നടന്ന സ്വകാര്യ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്.

ഇപ്പോഴിതാ ഇരുവരുടെയും വിവാഹ വീഡിയോ പുറത്തുവന്നിട്ടുണ്ട്. 'വോഗ്' മാഗസിനാണ് തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെ വീഡിയോ പങ്കുവച്ചത്. വരനും വധുവിനും പുറമെ മക്കളായ ഈവ മരിയ, മറ്റിയോ, അലാന, ബെല്ല, ക്രിസ്റ്റ്യാനോ ജൂനിയർ എന്നിവർ മാത്രമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞദിവസം പങ്കുവച്ച വീഡിയോ ഇതിനോടകം ഒരുമില്യൺ ലൈക്ക് നേടിക്കഴിഞ്ഞു.

A post shared by Vogue (@voguemagazine)


നിലവിൽ സൗദി പ്രോ ലീഗ് ക്ലബ് അൽ നസ്രിനായാണ് റൊണാൾഡോ കളിക്കുന്നത്. 2026 ലോകകപ്പിലും പോർച്ചുഗലിനായി താരം ബൂട്ടണിഞ്ഞിരുന്നു. പ്രൊഫഷണൽ കരിയറിൽ 1,000 ഗോളെന്ന ചരിത്രനേട്ടം ലക്ഷ്യമിടുന്ന റൊണാൾഡോയ്ക്ക് നിലവിൽ 976 ഗോളുകളാണുള്ളത്. 24-ാം സീനിയർ സീസണിലേക്ക് കടക്കുമ്പോഴാണ് വിരമിക്കൽ സൂചന പുറത്തുവന്നിരിക്കുന്നത്.

ഫുട്‌ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ റൊണാൾഡോ അഞ്ച് ബാലൺ ഡി ഓർ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിലൂടെ ലോകോത്തര താരമായി ഉയർന്ന അദ്ദേഹം പിന്നീട് റയൽ മാഡ്രിഡിലാണ് കരിയറിന്റെ ഏറ്റവും മികച്ച കാലഘട്ടം ആഘോഷിച്ചത്. റയലിനായി ഒമ്പത് സീസണുകളിൽ കളിച്ച റൊണാൾഡോ നാല് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും നാല് ബാലൺ ഡി ഓർ പുരസ്‌കാരങ്ങളും സ്വന്തമാക്കി. പോർച്ചുഗലിന്റെ സുവർണകാലത്തിനും റൊണാൾഡോ നിർണായക നേതൃത്വം നൽകി. 2016ൽ യൂറോ കപ്പ് കിരീടം നേടി പോർച്ചുഗലിന് ആദ്യ അന്താരാഷ്ട്ര കിരീടം സമ്മാനിച്ച ടീമിന്റെ നായകനായിരുന്നു അദ്ദേഹം. പിന്നീട് രണ്ട് തവണ യുവേഫ നേഷൻസ് ലീഗ് കിരീടവും പോർച്ചുഗലിനൊപ്പം സ്വന്തമാക്കി.

English Summary

Football legend Cristiano Ronaldo and his longtime partner Georgina Rodriguez recently got married in a private ceremony in Cascais, Portugal. Vogue shared a video from their wedding on its official Instagram page. The intimate ceremony was attended by the couple’s children, including Eva Maria, Mateo, Alana, Bella and Cristiano Jr.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRISTIANO RONALDO WEDDING, GEORGINA RODRIGUEZ WEDDING, RONALDO WEDDING VIDEO, RONALDO GEORGINA MARRIAGE, VOGUE WEDDING VIDEO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360