SignIn
Kerala Kaumudi Online
Thursday, 27 August 2026 1.35 PM IST

ഇന്ത്യൻ ക്രിക്കറ്റിൽ ചരിത്രം ആവർത്തിക്കുന്നു; അന്ന് സെവാഗും ദ്രാവിഡും, ഇന്ന് ഇരുവരുടെയും മക്കൾ

sehwag-and-dravid
വിരേന്ദർ സെവാഗ്,​ രാഹുൽ ദ്രാവിഡ്,​ അൻവായ് ദ്രാവിഡ്,​ ആര്യവീർ സെവാഗ്

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളായ വിരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കളായ ആര്യവീർ സെവാഗും അൻവായ് ദ്രാവിഡും ഇന്ത്യയുടെ അണ്ടർ-19 ടീമിൽ ഇടം നേടി. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യയുടെ അണ്ടർ-19 ടീമിലാണ് ഇരുവരെയും ഉൾപ്പെടുത്തിയത്. ബിസിസിഐയുടെ സെലക്ഷൻ കമ്മിറ്റിയാണ് ടീമിനെ പ്രഖ്യാപിച്ചത്.

സെപ്തംബർ 18നാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള അണ്ടർ-19 പരമ്പര ആരംഭിക്കുന്നത്. മൂന്ന് ഏകദിന മത്സരങ്ങളും രണ്ട് മൾട്ടി-ഡേ മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്. ഏകദിന ടീമിന്റെ നായകനായി ലക്ഷ്യ റായ്ചന്ദാനിയെയും വൈസ് ക്യാപ്റ്റനായി യശ്വർധൻ സിംഗ് ചൗഹാനെയും തിരഞ്ഞെടുത്തു.

പതിനെട്ടുകാരനായ ആര്യവീർ സെവാഗിന് ഇതാദ്യമായാണ് ഇന്ത്യയുടെ അണ്ടർ-19 ടീമിലേക്ക് വിളിയെത്തുന്നത്. നിലവിൽ ഡൽഹി പ്രീമിയർ ലീഗിൽ കളിക്കുന്ന ആര്യവീറിനെ ഓസ്ട്രേലിയക്കെതിരായ ഏകദിന ടീമിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മൾട്ടി-ഡേ മത്സരങ്ങൾക്കുള്ള ടീമിൽ ആര്യവീറിന് ഇടം ലഭിച്ചിട്ടില്ല.

അതേസമയം, മുൻ ഇന്ത്യൻ ക്യാപ്റ്റനും പരിശീലകനുമായ രാഹുൽ ദ്രാവിഡിന്റെ ഇളയ മകൻ അൻവായ് ദ്രാവിഡ് ഏകദിന ടീമിൽ സ്ഥാനം നിലനിർത്തുകയായിരുന്നു. കഴിഞ്ഞ മാസം ശ്രീലങ്കയിൽ പര്യടനം നടത്തിയ ഇന്ത്യയുടെ അണ്ടർ-19 ടീമിലും 17കാരനായ അൻവായ് അംഗമായിരുന്നു. വിക്കറ്റ് കീപ്പർ-ബാറ്ററായ അൻവായ് ശ്രീലങ്കയ്ക്കെതിരായ രണ്ട് യൂത്ത് ഏകദിനങ്ങളിൽ 14, 87 എന്നിങ്ങനെ റൺസ് നേടിയിരുന്നു.

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്ന് ഏകദിന മത്സരങ്ങളും ആദ്യ മൾട്ടി-ഡേ മത്സരവും രാജ്കോട്ടിലാണ് നടക്കുന്നത്. രണ്ടാം മൾട്ടിഡേ മത്സരം അഹമ്മദാബാദിലാണ് നടക്കുക.

English Summary

Virender Sehwag’s son Aaryavir Sehwag and Rahul Dravid’s son Anvay Dravid have been selected for India’s U-19 squad for the upcoming series against Australia. Aaryavir received his maiden U-19 call-up, while Anvay retained his place. The series begins on September 18 and includes three ODIs and two multi-day matches, with games scheduled in Rajkot and Ahmedabad.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AARYAVIR SEHWAG, ANVAY DRAVID, INDIA U19, SEHWAG DRAVID SONS, INDIA U19 VS AUSTRALIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360