SignIn
Kerala Kaumudi Online
Tuesday, 22 September 2026 3.31 PM IST

ഏഷ്യൻ ഗെയിംസിൽ സ്വർണത്തിൽ മുത്തമിട്ട് ഇന്ത്യ; വനിതാ ക്രിക്കറ്റിൽ ശ്രീലങ്കയെ തകർത്തു, ജയം 147 റൺസിന്

india
വനിതാ ക്രിക്കറ്റ് ഫൈനലിൽ ശ്രീലങ്കയെ തകർത്ത ഇന്ത്യൻ ടീം

നഗോയ: 20ാം ഏഷ്യൻ ഗെയിംസിൽ ആദ്യ സ്വർണമെഡൽ സ്വന്തമാക്കി ഇന്ത്യ. വനിതാ ക്രിക്കറ്റ് ഫൈനലിൽ ശ്രീലങ്കയെ തകർത്താണ് ഇന്ത്യൻ ടീം സ്വർണത്തിൽ മുത്തമിട്ടത്. ഇന്ത്യ ഉയർത്തിയ 217 റൺസെന്ന വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക 15.4 ഓവറിൽ 69 റൺസിൽ ഓളൗട്ടായി. ട്വന്റി- 20 ക്രിക്കറ്റിൽ റൺസ് അടിസ്ഥാനത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്. നേരത്തെ മലേഷ്യയ്‌ക്കെതിരെ ഇന്ത്യ 142 റൺസ് വിജയം നേടിയിരുന്നു.

സ്മൃതി മന്ദാനയുടെയും ഷഫാലി വർമ്മയുടെയും വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യൻ ടീമിന്റെ റൺസ് ഉയർത്തിയത്. 45 പന്തുകൾ നേരിട്ട സ്മൃതി ഏഴ് സിക്സും അഞ്ച് ഫോറും ഉൾപ്പടെ 79 റൺസ് അടിച്ചെടുത്തു. 22 പന്തിൽ 49 റൺസെടുത്ത റിച്ച ഘോഷും 28 റൺസിൽ 48 റൺസെടുത്ത ഷെഫാലി വർമ്മയും തിളങ്ങി. 21 പന്തിൽ 29 റൺസെടുത്ത ക്യാപ്റ്റൻ ചമരി അത്തപ്പത്തുമാണ് ശ്രീലങ്കയുടെ ടോപ്സ്‌കോറർ. ഏഴ് ശ്രീലങ്കൻ ബാറ്റർമാർ രണ്ടക്കം കടക്കാതെ പുറത്തായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INDIA WOMEN CRICKET, ASIAN GAMES GOLD, INDIA VS SRI LANKA WOMEN, WOMEN CRICKET ASIAN GAMES, INDIA GOLD MEDAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360