SignIn
Kerala Kaumudi Online
Monday, 17 August 2026 3.57 PM IST

'ഇതെങ്ങനെ പിടിച്ചു?’ ഗില്ലിന്റെ പറന്നുള്ള ക്യാച്ചിൽ അമ്പരന്ന് ക്രിക്കറ്റ് ലോകം,​ അവിശ്വസനീയമെന്ന് കമന്റേറ്റർമാരും

shubhman-gill-
ശുഭ്മാൻ ഗിൽ

ഗാലെ: ഇന്ത്യ-ശ്രീലങ്ക ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിലെ മൂന്നാം ദിനത്തിൽ ശുഭ്മാൻ ഗില്ലെടുത്ത ക്യാച്ചാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഇന്ന് ഇന്ത്യയ്ക്കെതിരെ മറുപടി ബാറ്റിംഗ് ആരംഭിച്ച ശ്രീലങ്കയക്ക് തുടക്കത്തിൽ തന്നെ അഞ്ച് വിക്കറ്റുകൾ നഷ്ടമാകുകയായിരുന്നു. കുൽ​ദീപ് യാദവിന്റെ പന്തിൽ ഗില്ലിന്റെ ക്യാച്ചിലാണ് കാമിന്ദു മെൻഡിസ് പുറത്താകുന്നത്. ഈ വിക്കറ്റാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

ഒറ്റ കൈകൊണ്ട് പറന്ന് ക്യാച്ചെടുത്ത ഇന്ത്യൻ നായകന് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹമാണ്. കുൽദീപിന്റെ പന്ത് ഡ്രൈവ് ചെയ്യാനായി ക്രീസിന് പുറത്തേക്ക് ഇറങ്ങിക്കളിച്ച മെൻഡിസിന്റെ ഷോട്ട് എക്സ്ട്രാ കവറിലേക്ക് പറന്നു. പന്ത് ​ഗ്രൗണ്ടിൽ തൊടുമെന്ന് തോന്നിച്ചെങ്കിലും ഇടത്തേക്ക് പൂർണമായി ഡൈവ് ചെയ്ത് നിലത്തോടുചേർന്ന് ഗിൽ പന്ത് കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. ​ഗില്ലിന്റെ ഈ അത്ഭുത ഫീൽഡിംഗ് കണ്ട് സ്റ്റേഡിയത്തിലുണ്ടായിരുന്ന കാണികളും കമന്ററി ബോക്സിലുണ്ടായിരുന്ന കമന്റേറ്റർമാരും ഒരുപോലെ അമ്പരപ്പ് പ്രകടമാക്കി.

കമന്റേറ്ററായ സഞ്ജയ് മഞ്ജരേക്കർ ഗില്ലിന്റെ ക്യാച്ചിനെ പ്രശംസിച്ചു. ആദ്യ ഓവറിൽ തന്നെ മുഹമ്മദ് സിറാജിന്റെ പന്തിൽ നിഷാൻ ഫെർണാണ്ടോ റൺസെന്നും നേടാതെ ഔട്ട് ആയത് ശ്രീലങ്കയ്ക്ക് വലിയ തിരിച്ചടിയായിരുന്നു. തുടരെ വീണ ശ്രീലങ്കൻ വിക്കറ്റുകൾക്ക് പിന്നാലെയാണ് ഗില്ലിന്റെ 'പറന്നുള്ള ക്യാച്ച്' ശ്രദ്ധ നേടിയത്. ഇന്ത്യൻ ക്യാപ്റ്റന്റെ മികച്ച ഫീൽഡിംഗിനെക്കുറിച്ച് വലിയ പ്രശംസയാണ് സമൂഹമാദ്ധ്യമങ്ങളിൽ കമന്റുകളായി ലഭിക്കുന്നത്.

ഇന്ത്യ- ശ്രീലങ്ക ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ ധ്രുവ് ജുറേലിനെ പുറത്താക്കാൻ ശ്രീലങ്കൻ ക്യാപ്റ്റൻ ധനഞ്ജയ ഡിസിൽവ ഇത്തരത്തിലൊരു ക്യാച്ച് എടുത്തിരുന്നു. അദ്ദേഹവും ഡൈവ് ചെയ്ത് ഒറ്റകൈയിൽ ക്യാച്ചെടുത്താണ് ഇന്ത്യൻ ബാറ്റ്സ്മാനെ പുറത്താക്കിയത്.

English Summary

Indian captain Shubman Gill's spectacular one-handed diving catch to dismiss Kamindu Mendis off Kuldeep Yadav's bowling went viral during the India-Sri Lanka Test's third day. The athletic grab, made at extra cover after Sri Lanka lost early wickets, garnered widespread praise on social media from fans and commentators alike for its brilliance.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHUBMAN GILL CATCH, KAMINDU MENDIS, INDIA SRI LANKA TEST, GILL STUNNING CATCH, CRICKET VIRAL MOMENTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360