SignIn
Kerala Kaumudi Online
Monday, 21 September 2026 3.32 PM IST

ഇവിടെ സേഫല്ല!

111201119

സൂപ്പർ 8ലെ ഗ്രൂപ്പ് 1ൽ എല്ലാ ടീമും രണ്ട് മത്സരങ്ങൾ വീതം കളിച്ച കഴിഞ്ഞപ്പോൾ ഇന്ത്യ സെമിക്കരികിലാണ്. അതേസമയം നാല് ടീമുകൾക്കും സെമി സാധ്യത നിലനിൽക്കുന്നുണ്ടെന്നതാണ് വാസ്തവം.അതിനാൽ തന്നെ ഗ്രൂപ്പിലെ നാല് ടീമുകൾക്കും അവസാന മത്സരങ്ങൾ നിർണായകമാണ്. 4 പോയിന്റുമായി ഇന്ത്യയാണ് ഗ്രൂപ്പിൽ ഒന്നാമതുള്ളത്. ഓരോ മത്സരം വീതം ജയിച്ച ഓസ്‌ട്രേലിയയ്ക്കും അഫ്ഗാനിസ്ഥാനും 2പോയിനറ് വീതമുണ്ട്. നെറ്റ് റൺറേറ്റിന്റെ പിൻബലത്തിൽ ഓസ്ട്രേലിയയാണ് രണ്ടാം സ്ഥാനത്തുള്ളത്. കളിച്ച രണ്ട് മത്സരവും തോറ്റ ബംഗ്ലാദേശിന് പോയിന്റൊന്നുമില്ല.

സെമി സാധ്യത

ഇന്ത്യ- കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച് 4 പോയിന്റ് നേടിക്കഴിഞ്ഞ ഗ്രൂപ്പിലെ ഒരേഒരു ടീം ഇന്ത്യയാണ്. നെറ്റ് റൺറേറ്റും ( +2.425) ഇന്ത്യയ്ക്ക് അനുകൂലമാണ്. ഇന്ന് രാത്രി ഓസ്ട്രേലിയക്കെതിരെ ജയിക്കുകയോ മത്സരം മഴമൂലം ഉപേക്ഷിക്കുകയോ ചെയ്താൽ ഇന്ത്യ ഈസിയായി സെമിയിൽ എത്തും. തോറ്റാൽ പോലും ഇന്ത്യയ്ക്ക് സാധ്യതയുണ്ട്. എന്നാൽ ഇന്ത്യ ഓസ്ട്രേലിയയോട് തോൽക്കുകയും അഫ്‌ഗാനിസ്ഥാൻ ബംഗ്ലാദേശിനെ കീഴടക്കുകയും ചെയ്താൽ മൂന്ന് ടീമിനും പോയിന്റ് വീതമാകും. തുടർന്ന് നെറ്റ് റൺറേറ്റായിരിക്കും സെമിയിലേക്ക് ആരൊക്കെയെന്ന് തീരുമാനിക്കുക.

ഓസ്ട്രേലിയ - +0.223 ആണ് ഓസ്ട്രേലിയയുടെ നെറ്റ് റൺറേറ്റ്. അഫ്ഗാനിസ്ഥാനെ തോൽപ്പിച്ചിരുന്നെങ്കിൽ അവർക്ക് സെമിഉറപ്പിക്കാമായിരുന്നു. ഇന്ന് ഇന്ത്യയ്‌ക്കെതിരെ മികച്ച ജയം നേടി നെറ്റ് റൺറേറ്റിൽ ഇന്ത്യയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തി സെമി ഉറപ്പിക്കാനാണ് ഓസ്ട്രേലയയുടെ ലക്ഷ്യം. ഓസ്ട്രേലിയ ഇന്ത്യയെ തോൽപ്പിക്കുകയും ബംഗ്ലാദേശ് അഫ്ഗാനെ തോൽപ്പിക്കുകയും ചെയ്താൽ ഇന്ത്യയും ഓസ്ട്രേലിയയും സെമിയിൽ എത്തും. ഇന്ത്യയോട് തോറ്റാൽ ഓസ്ട്രേലിയയുടെ സാധ്യതകൾ ബംഗ്ലാദേശ് - അഫ്ഗാൻ മത്സരഫലത്തെ ആശ്രയിച്ചിരിക്കും.

അഫ്ഗാൻ-നെറ്റ് റൺറേറ്റ് കുറവാണ് അഫ്ഗാന് (-0.650). ഓസ്ട്രേലിയ ഇന്ത്യയോടും തോൽക്കുകയും നാളെ രാവിലത്തെ മത്സരത്തിൽ അഫ്ഗാൻ ബംഗ്ലാദേശിനെ തോൽപ്പിക്കുകയും ചെയ്താൽ ഇന്ത്യയും അഫ്ഗാനും സെമിയിൽ എത്തും. മഴമൂലം ബംഗ്ലാദേശിനെതിരായ മത്സരം ഉപേക്ഷിക്കേണ്ടി വന്നാൽ ഓസീസ് ഇന്ത്യയോട് തോറ്റാൽ അഫ്ഗാന് മുന്നേറാം. ഓസ്ട്രേലിയ ഇന്ത്യയോട് തോറ്റാലെ അഫ്ഗാന്റെ സെമി സാധ്യത വർദ്ധിക്കൂ.

ബംഗ്ലാദേശ്- കളിച്ച രണ്ട് മത്സരവും തോറ്റ ബംഗ്ലാദേശിന് വളരെ നേരിയ സെമി സാധ്യതയാണുള്ളത്. -2.489 ആണ് അവരുടെ നെറ്റ് റൺറേറ്റ്. ഓസ്ട്രേലിയ ഇന്ത്യയോട് തോൽക്കുകയും, നാളെ അഫ്ഗാനെ വലിയ മാർജിനിൽ തോൽപ്പിക്കാനുമായാൽ ബംഗ്ലാദേശിന് സെമിയിലേക്ക് സാധ്യതയുണ്ട്. അങ്ങനെ വന്നാൽ ഓസ്ട്രേലിയയ്ക്കും അഫ്ഗാനും ബംഗ്ലാദേശിനും 2 പോയിന്റ് വീതമാകും മികച്ച നെറ്റ് റൺറേറ്റുള്ള ടീം ഇന്ത്യയ്‌ക്കൊപ്പം സെമിയിൽ എത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, INDIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360