SignIn
Kerala Kaumudi Online
Monday, 21 September 2026 3.32 PM IST

ഇന്ത്യയ്ക്ക് സമ്പൂർണ ജയം

cricket

ബംഗളൂരു: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങൾ ഉൾപ്പെട്ട വനിതാ ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരി. ബംഗളൂരുവിലെ ചിന്നസ്വാമിയിൽ മൂന്നാം മതസരത്തിൽ 6 വിക്കറ്റിന്റെ ജയം നേടിയാണ് ഇന്ത്യ പരമ്പരയിൽ സമ്പൂർണ വിജയം നേടിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 215 റൺസെടുത്തു. മറുപടിക്കിറങ്ങിയ ഇന്ത്യ 4 വിക്കറ്റ് നഷ്ടപ്പെടുത്തി 40.4 ഓവറിൽ വിജയലക്ഷ്യത്തിലെത്തി(220/4). കഴിഞ്ഞ രണ്ട് മത്സരങ്ങളിലും സെഞ്ച്വറി നേടിയ ഓപ്പണർ സ്മൃതി മന്ഥന ഇന്നലെ 90 റൺസ് നേടി ഇന്ത്യൻ വിജയത്തിൽ ബാറ്റ് കൊണ്ട് നിർണായക സംഭാവന നൽകി.ക്യാപ്ടൻ ഹർമ്മൻ പ്രീത് കൗർ 42 റൺസ് നേടി. നേരത്തേ അർദ്ധ സെഞ്ച്വറി നേടിയ ക്യാപ്ടൻ വോൾവാർഡ്‌റ്റാണ് ദക്ഷിണാഫ്രിക്കയുടെ (61) ടോപ് സ്കോറായത്. ഇന്ത്യയ്ക്കായി അരുദ്ധതിയും രാധയും 2 വിക്കറ്റ് വീതം വീഴ്ത്തി.

യൂറോയിൽ ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ ജർമ്മനിക്ക് എതിരെ സ്വറ്റ്‌സർലൻഡിന്റെ ഡാൻ എൻഡോയെയുടെ മുന്നേറ്റം. ജർമ്മനിയുടെ മിറ്റൽസ്റ്റഡ്റ്റും മുസിയാലയും പിന്നിൽ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, CRT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360