SignIn
Kerala Kaumudi Online
Thursday, 22 October 2026 12.17 PM IST

വാങ്കഡേയിൽ പേസിനും സ്പെയ്സുണ്ടാകും

cricket

ഇന്ത്യ - ന്യൂസിലാൻഡ് അവസാന ടെസ്റ്റ് വെള്ളിയാഴ്ച മുതൽ മുംബയ്‌യിൽ

മുംബയ് : പരമ്പരയിയിലെ ആദ്യ രണ്ട് മത്സരങ്ങളിലും തോറ്റ ഇന്ത്യ ന്യൂസിലാൻഡിന് എതിരായ പരമ്പരയിലെ അവസാന ടെസ്റ്റിനായി വെള്ളിയാഴ്ച മുംബയ് വാങ്കഡെ സ്റ്റേഡിയത്തിൽ ഇറങ്ങുന്നു. സമ്പൂർണ പരാജയം ഒഴിവാക്കാനുള്ള ശ്രമത്തിലാണ് രോഹിത് ശർമ്മയും സംഘവും. എന്നാൽ വാങ്കഡെയിലെ പിച്ച് പൂർണമായും സ്പിന്നർമാർക്ക് അനുകൂലമാകുന്ന രീതിയിലേക്ക് മാറ്റാൻ ഇന്ത്യ തയ്യാറാകില്ലെന്നാണ് സൂചന. ബെംഗളുരുവിലെ ആദ്യ തോൽവിക്ക് ശേഷം പൂനെയിൽ പിച്ചിലെ പുല്ല് നിശേഷം ഒഴിവാക്കി സ്പിന്നർമാർക്ക് വേണ്ടി മാത്രമായാണ് ഒരുക്കിയിരുന്നത്. എന്നാൽ ഈ തന്ത്രം ഇന്ത്യയ്ക്ക് തന്നെ തിരിച്ചടിയായി. ഇതേത്തുടർന്നാണ് മുംബയ്‌യിൽ ഈ നീക്കം വേണ്ടെന്ന് തീരുമാനിച്ചതെന്ന് അറിയുന്നു. ആദ്യ ദിവസങ്ങളിൽ ബാറ്റർമാർക്ക് അനുകൂലമാകുന്ന സ്പോർടിംഗ് പിച്ചാകും വാങ്കഡെയിൽ ഒരുക്കുന്നത്. പിച്ചിൽ പുല്ലുള്ളത് പേസർമാർക്കും പ്രയോജനപ്പെടും.

2021 ഡിസംബറിൽ ഇതേടീമുകൾ ഇവിടെ ഏറ്റുമുട്ടിയപ്പോൾ ഇന്ത്യ 372 റൺസിനാണ് വിജയിച്ചിരുന്നത്. ആദ്യ ഇന്നിംഗ്സിൽ 325 റൺസ് നേടിയ ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ 276/7ന് ഡിക്ളയർ ചെയ്തു. കിവീസ് ആദ്യ ഇന്നിംഗ്സിൽ 62 റൺസിനും രണ്ടാം ഇന്നിംഗ്സിൽ 167 റൺസിനും ആൾഔട്ടായി. ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സിലെ 10 വിക്കറ്റുകളും വീഴ്ത്തി അജാസ് പട്ടേൽ ചരിത്രം കുറിച്ചത് ഈ മത്സരത്തിലാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, CRICKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360