SignIn
Kerala Kaumudi Online
Thursday, 22 October 2026 12.17 PM IST

ലേലത്തിലെടുക്കാത്തതിന് ഉർവിലിന്റെ പ്രതികാരം 28 പന്തിൽ സെഞ്ച്വറി

urvil-patel

കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ഐ.പി.എൽ താരലേലത്തിൽ ഉർവിൽ പട്ടേൽ എന്ന പേരുവിളിച്ചപ്പോൾ ഒരു താത്പര്യവും പ്രകടിപ്പിക്കാതിരുന്ന ടീമുകൾ ഇന്നലെയൊന്ന് ഞെട്ടിക്കാണും. കാരണം സെയ്ദ് മുഷ്താഖ് അലി ട്രോഫി ദേശീയ ട്വന്റി-20 ചാമ്പ്യൻഷിപ്പിൽ വെറും 28 പന്തുകളിൽ നിന്ന് സെഞ്ച്വറിയടിച്ചിരിക്കുകയാണ് ഈ ഗുജറാത്തുകാരൻ.

ഇൻഡോറിൽ ത്രിപുരയ്ക്കെതിരായ മത്സരത്തിൽ 35 പന്തുകൾ നേരിട്ട ഉർവൽ പട്ടേൽ, ഏഴു ഫോറും 12 സിക്സും സഹിതം 113 റൺസുമായി പുറത്താകാതെ നിന്നു. 322.86 ആണ് പട്ടേലിന്റെ സ്ട്രൈക്ക് റേറ്റ്. മത്സരത്തിൽ ആദ്യം ബാറ്റ്ചെയ്ത ത്രിപുര 155/8 എന്ന സ്കോർ ഉയർത്തിയപ്പോൾ 58 പന്തുകളും എട്ടു വിക്കറ്റുകളും ബാക്കിയാക്കി ഗുജറാത്ത് വിജയത്തിലെത്തി.

2018ലെ സെയ്ദ് മുഷ്താഖ് അലി ട്രോഫിയിൽ 32 പന്തുകളിൽ സെഞ്ച്വറി നേടി ഏറ്റവും വേഗതയിൽ ട്വന്റി-20 ശതകം കുറിച്ചിരുന്ന റിഷഭ് പന്തിന്റെ റെക്കാഡാണ് ഉർവിൽ തകർത്തത്. ഇത്തവണ താരലേലത്തിൽ 27 കോട‌ി രൂപയ്ക്കാണ് റിഷഭിനെ ലക്നൗ സൂപ്പർ ജയന്റ്സ് വാങ്ങിയത്.

കഴിഞ്ഞ ഐ.പി.എൽ സീസണിൽ 20 ലക്ഷം രൂപയ്ക്ക് ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കിയ ഉർവിലിനെ, ഈ സീസണിനു മുന്നോടിയായി ടീം ഒഴിവാക്കിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, URVIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360