
ആറുകൊല്ലം കളിച്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇക്കുറി തന്നെ ഒഴിവാക്കിയതിൽ നിതീഷ് റാണയ്ക്കുള്ള സങ്കടം ഏറ്റെടുത്ത് ഭാര്യയും അദ്ദേഹത്തിന്റെ പുതിയ ഐ.പി.എൽ ക്ളബ് രാജസ്ഥാൻ റോയൽസും.
കൊൽക്കത്ത കൈവിട്ടതിന് പിന്നാലെ റാണയുടെ ഭാര്യ സാച്ചി മർവ, 'വിശ്വസ്തത വളരെ ചെലവേറിയതാണ്. എല്ലാവർക്കും അത് താങ്ങാനാവില്ല' എന്ന് ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു. ഇതിന് പിന്നാലെ പിങ്ക് ടീഷർട്ട് ധരിച്ചുള്ള ചിത്രം റാണയും പോസ്റ്റ് ചെയ്തു. രാജകീയമെന്നാൽ പിങ്കാണ് എന്നാണ് റാണ എഴുതിയത്. ഇരുവരും കൊൽക്കത്ത ടീമിനെ അൺഫോളോയും ചെയ്തു. തുടർന്നാണ് 'റാണയാണെങ്കിൽ രാജാവായിരിക്കും' എന്ന കുറിപ്പോടെ രാജസ്ഥാൻ പോസ്റ്റിട്ടത്. 4.20 കോടി രൂപ മുടക്കിയാണ് രാജസ്ഥാൻ റാണയെ ടീമിലെടുത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |