SignIn
Kerala Kaumudi Online
Friday, 23 October 2026 12.41 AM IST

ഒളിമ്പ്യൻ അബ്ദുള്ള അബൂബക്കറിന് ജിമ്മി ജോർജ് അവാർഡ് സമ്മാനിച്ചു

jimmy

പേരാവൂർ: ജിമ്മി ജോർജ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഈ വർഷത്തെ ജിമ്മി ജോർജ് അവാർഡ് തൊണ്ടിയിൽ ജിമ്മി ജോർജ് അക്കാഡമി സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഒളിമ്പ്യൻ അബ്ദുള്ള അബൂബക്കർ ഫുട്‌ബോൾ താരം ഐ.എം.വിജയനിൽ നിന്ന് ഏറ്റുവാങ്ങി. 2023ലെ അവാർഡ് ജേതാവ് ഒളിമ്പ്യൻ എം.ശ്രീശങ്കറിന് വേണ്ടി മാതാവ് കെ.എസ്.ബിജിമോൾക്ക് കോച്ച് റോബർട്ട് ബോബി ജോർജും കൈമാറി.

സണ്ണി ജോസഫ് എം.എൽ.എ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജിമ്മിയുടെ ആത്മകഥ എഴുതിയ ആർ.രാധാകൃഷ്ണൻ അനുസ്മരണം നടത്തി. ജിമ്മി ജോർജിന്റെ മകൻ ജോസഫ് ജോർജ്,​ ഒളിമ്പ്യൻ അഞ്ജു ബോബിജോർജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ, സ്റ്റാൻലി ജോർജ്, ജോസ് ജോർജ്, സെബാസ്റ്റ്യൻ ജോർജ്, ലൗലി ജോർജ്, സനിൽ ശിവദാസ്, ഗംഗദരയ്യ തുടങ്ങിയവർ സംസാരിച്ചു.അക്കാഡമിക്ക് സമീപം ആരംഭിച്ച ഗുഡ് എർത്ത് ചെസ്സ്‌ കഫെയുടെ ഉദ്ഘാടനം ഐ.എം.വിജയൻ നിർവഹിച്ചു. ഫോക്ക്ലോർ അക്കാഡമി ജേതാവ് ശ്രീജയൻ ഗുരുക്കളുടെ നേതൃത്വത്തിൽ കളരിപയറ്റ് ഫ്യൂഷനും നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, JIMMY GEORGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360