
ദുബായ് : ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ ടെസ്റ്റ് ബൗളർമാരുടെ റാങ്കിംഗിൽ ചരിത്രനേട്ടവുമായി ജസ്പ്രീത് ബുംറ. റാങ്കിംഗിൽ ഒന്നാം സ്ഥാനത്തു തുടരുന്ന ബുംറ ഒരു ഇന്ത്യൻ താരത്തിനു ലഭിക്കുന്ന ഏറ്റവും ഉയർന്ന റേറ്റിംഗ് പോയിന്റും സ്വന്തമാക്കി. 907 റേറ്റിങ് പോയിന്റുമായാണ് ബുമ്ര ഒന്നാം സ്ഥാനത്തുള്ളത്. 904 പോയിന്റുള്ള ആർ. അശ്വിന്റെ പേരിലായിരുന്നു ഇതുവരെയുള്ള ഉയർന്ന റേറ്റിംഗ് പോയിന്റ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |