
സിഡ്നി : നാലാം ടെസ്റ്റിൽ തോറ്റതിനു പിന്നാലെ സീനിയേഴ്സ് ഉൾപ്പടെയുള്ള ഇന്ത്യൻ താരങ്ങളോട് ഡ്രസിംഗ് റൂമിൽവച്ച് പരിശീലകൻ ഗൗതം ഗംഭീർ പൊട്ടിത്തെറിച്ചതായി റിപ്പോർട്ടുകൾ. കോച്ചെന്ന നിലയിൽ തനിക്ക് മടുത്തെന്നും ഇനിമേലിൽ താൻ പറയുന്ന രീതിയിൽ കളിക്കാതെ സ്വന്തം തീരുമാനങ്ങൾ എടുക്കുന്നവർക്ക് ടീമിൽ ഇടമുണ്ടാവില്ലെന്നും ഗംഭീർ പറഞ്ഞതായാണ് റിപ്പോർട്ടുകൾ.
പ്രധാനമന്ത്രിയുടെ പുതുവത്സര വിരുന്ന്
സിഡ്നിയിൽ അവസാന ടെസ്റ്റിനെത്തിയ ഇന്ത്യൻ താരങ്ങൾക്ക് പുതുവത്സരവിരുന്ന് നൽകി ഓസ്ട്രേലിയൻ പ്രധാനമന്ത്രി അന്തോണി ആൽബനീസ്. ചടങ്ങിൽ ആൽബനീസ് ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയെ വാനോളം പുകഴ്ത്തി.
ക്രിക്കറ്റ് ഓസ്ട്രേലിയയുടെ
'ക്യാപ്ട"നായി ബുംറ
ക്രിക്കറ്റ് ഓസ്ട്രേലിയ തിരഞ്ഞെടുത്ത സാങ്കൽപ്പിക ടെസ്റ്റ് ടീം ഓഫ് ദ് ഇയറിന്റെ ക്യാപ്ടനായി തിരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ. യുവതാരം യശസ്വി ജയ്സ്വാൾ ടീമിലുണ്ട്. അതസമയം സീനിയർ ഇന്ത്യൻ താരങ്ങളായ രോഹിതോ വിരാടോ ടീമിലെത്തിയില്ല. ഈ വർഷം 13 മത്സരങ്ങളിൽ നിന്നായി 71 വിക്കറ്റുകൾ നേടിയ ബുംറ പെർത്ത് ടെസ്റ്റിൽ ക്യാപ്ടനായി ഇന്ത്യയെ വിജയത്തിലേക്കു നയിച്ചിരുന്നു. തുടർന്ന് രോഹിതിന്റെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യയ്ക്ക് ഇതുവരെ ജയിക്കാൻ കഴിഞ്ഞിട്ടുമില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |