SignIn
Kerala Kaumudi Online
Thursday, 22 October 2026 4.43 PM IST

വെങ്കല വൈശാലി

READ ENGLISH VERSION
vaishali

ലോക ബ്ളിറ്റ്സ് ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയു‌ടെ ആർ.വൈശാലിക്ക് വെങ്കലം

ന്യൂയോർക്ക് : ലോക ബ്ളിറ്റ്സ് ചെസ് ചാമ്പ്യൻഷിപ്പിന്റെ വനിതാ വിഭാഗത്തിൽ വെങ്കലം നേടി ഇന്ത്യൻ താരം ആർ.വൈശാലി.നേരത്തേ റാപ്പിഡ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയു‌ടെ കൊനേരു ഹംപി സ്വർണം നേടി ലോക ചാമ്പ്യനായിരുന്നു.

ചാമ്പ്യൻഷിപ്പിന്റെ സെമി ഫൈനലിൽ ചൈനീസ് താരം ജു വെൻജുനോട് തോറ്റതോടെയാണ് വൈശാലിക്ക് വെങ്കലത്തിൽ ഒതുങ്ങേണ്ടിവന്നത്. 2.5-0.5 എന്ന പോയിന്റ് നിലയിലാണ് ജു വെൻജുൻ ജയിച്ചത്. നേരത്തേ ക്വാർട്ടറിൽ മറ്റൊരു ചൈനീസ് താരം ഷൂ ജിനെറിനെ 2.5-1.5 പോയിന്റിന് തോൽപ്പിച്ചാണ് വൈശാലി സെമിയിലെത്തിയത്. സെമിയിൽ വൈശാലിയെ തോൽപ്പിച്ച ജു വെൻജുൻ ഫൈനലിൽ സ്വന്തം നാട്ടുകാരിയായ ലീ ടിംഗ്ജീയെ കീഴടക്കി ലോക ബ്ളിറ്റ്സ് കിരീടം നേടുകയും ചെയ്തു.

ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ പ്രഗ്നാനന്ദയുടെ ചേച്ചിയാണ് 23കാരിയായ വൈശാലി. ഗ്രാൻഡ്മാസ്റ്റർ പട്ടം നേടുന്ന ആദ്യ സഹോദരീ-സഹോദരന്മാരാണ് ഇവർ.2024ലെ ചെസ് ഒളിമ്പ്യാഡിൽ പുരുഷ-വനിതാ വിഭാഗങ്ങളിൽ ഇന്ത്യ സ്വർണം നേടിയപ്പോൾ ഇരുവരും ടീമിലുണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, VAISHALI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360