
ചെന്നൈ: ദേശീയ സബ് ജൂനിയർ നെറ്റ്‌ബാൾ ചാമ്പ്യൻഷിപ്പിൽ കേരളം ആൺകുട്ടികളുടെ വിഭാഗത്തിൽ വെള്ളിയും പെൺകുട്ടികളുടെ വിഭാഗത്തിൽ വെങ്കലവും നേടി. ആൺകുട്ടികൾ ഫൈനലിൽ തമിഴ്‌നാടിനോട് 18-19 എന്ന സ്‌കോറിന് പരാജയപ്പെടുകയായിരുന്നു. വെങ്കലത്തിനായുള്ള മത്സരത്തിൽ പെൺകുട്ടികൾ 25-23ന് ഹരിയാനയെ പരാജയപ്പെടുത്തി. മെഡലുകളുമായെത്തിയ ടീമംഗങ്ങൾക്ക് തിരുവനന്തപുരം ജില്ലാ നെറ്റ്‌ബാൾ അസോസിയേഷന്റെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |