SignIn
Kerala Kaumudi Online
Friday, 23 October 2026 12.41 AM IST

ബിഹാറിനെ തകർത്ത് കേരളം

g

ഹൈദരാബാദ് : വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് തുടർച്ചയായ രണ്ടാം വിജയം. ബിഹാറിനെ 133 റൺസിനാണ് കേരളം തോല്പിച്ചത്. ആദ്യം ബാ​റ്റ് ചെയ്ത കേരളം 50 ഓവറിൽ എട്ട് വിക്ക​റ്റ് നഷ്ടത്തിൽ 266 റൺസെടുത്തു. എന്നാൽ മറുപടി ബാ​റ്റിംഗിന് ഇറങ്ങിയ ബിഹാർ 133 റൺസിന് ഓൾ ഔട്ടായി.

ടോസ് നേടി ആദ്യം ബാ​റ്റ് ചെയ്ത കേരളത്തിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. 33 റൺസെടുക്കുന്നതിനിടെ കേരളത്തിന് മൂന്ന് വിക്ക​റ്റുകൾ നഷ്ടമായി. തുടർന്നെത്തിയ മുഹമ്മദ് അസ്‌ഹറുദ്ദീ്റെ (88) പ്രകടനമാണ് കേരളത്തെ തകർച്ചയിൽ കരകയ​റ്റിയത്. അഖൽ സ്കറിയ (54) അബ്ദുൾ ബാസിദ് (35), ക്യാ്റ്റപൻ സൽമാൻ നിസാർ (52) എന്നിവരും തിളങ്ങി. ബിഹാറിന് വേണ്ടി പ്രശാന്ത് കുമാർ സിംഗും ക്യാപ്‌ടൻ സക്കീബുൾ ഗാനിയും മൂന്ന് വിക്ക​റ്റ് വീതം വീഴ്ത്തി.

മറുപടി ബാ​റ്റിങ്ങിന് ഇറങ്ങിയ ബിഹാറിന് സകോർ ബോർഡ് തുറക്കും മുൻപെ ഓപ്പണർ ബിപിൻ സൌരഭിന്റെ വിക്ക​റ്റ് നഷ്ടമായി. 13കാരനായ വൈഭവ് സൂര്യവംശി 18 റൺസെടുത്ത് പുറത്തായി. കേരളത്തിന് വേണ്ടി ആദിത്യ സർവാടെയും അബ്ദുൾ ബാസിദും മൂന്ന് വിക്ക​റ്റുകൾ വീതം വീഴ്ത്തി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360