SignIn
Kerala Kaumudi Online
Thursday, 22 October 2026 4.44 PM IST

കൊലമാസായി ക്വാർട്ടറിൽ കേരളം

d

തിരുവനന്തപുരം: ബിഹാറിനെതിരെ ഇന്നിംഗ്‌സ് ജയം നേടി അഞ്ച് വർഷത്തിന് ശേഷം രഞ്ജി ട്രോഫിയുടെ ക്വാർട്ടറിലേക്ക് ടിക്കറ്റെടുത്ത് കേരളം. തിരുവനന്തുരം വേദിയായ മത്സരത്തിൽ ഇന്നിംഗ്സിനും 169 റൺസിനുമാണ് കേരളത്തിന്റെ ജയം. ഒന്നാം ഇന്നിംഗ്സിൽ കേരളം നേടിയ 351 റൺസിനെതിരെ ഒന്നാം ഇന്നിംഗ്‌സിനിറങ്ങയ ബിഹാർ വെറും 64റൺസിന് ഓൾഔട്ടായി. തുടർ‌ന്ന് ഫോളോൺ ചെയ്‌ത ബിഹാ‌ർ രണ്ടാം ഇന്നിംഗ്‌സിൽ 118 റൺസിന് ഓൾഔട്ടായതോടെ മത്സരത്തിന്റെ രണ്ടാം ദിനം തന്നെ കേരളം വിജയവും നോക്കൗട്ട് റൗണ്ടും ഉറപ്പിക്കുകയായിരുന്നു. 150 റൺസ് നേടിയ സൽമാൻ നിസാറിന്റെയും രണ്ട് ഇന്നിംഗ്‌സുകളിലുമായി പത്ത് വിക്ക​റ്റുകൾ വീഴ്ത്തിയ ചെയ്ത ജലജ് സക്‌സേനയുടെയും പ്രകടനമാണ് കേരളത്തിന് ഉജ്ജ്വല വിജയം ഒരുക്കിയത്. രണ്ടാം ദിനമായ ഇന്നലെ 302/9 എന്ന നിലയിൽ ഒന്നാം ഇന്നിം‌ഗ്‌സ് പനരാരംഭിച്ച കേരളത്തിന്െ ഇന്നിംഗ്സ് 351 റൺസ് വരെ നീണ്ടു.

സെഞ്ച്വറി തികച്ച് ബാ​റ്റിംഗ് തുടർന്ന സൽമാൻ നിസാറിന് പതിനൊന്നാമൻ വൈശാഖ് ചന്ദ്രൻ മികച്ച പിന്തുണ നല്കി. 54 പന്തുകളിൽ അഞ്ച് റൺസുമായി വൈശാഖ് പുറത്താകാതെ നിന്നു. രഞ്ജിയിൽ കന്നി സെഞ്ച്വറി നേടിയ സൽമാൻ നിസാറിനെ പുറത്താക്കി ഘുലം റബ്ബാനിയാണ് കേരളാ ഇന്നിംഗ്സ് അവസാനിപ്പിച്ചത്. 236 പന്ത് നേരിട്ട് 15 ഫോറും 2 സിക്സും ഉൾപ്പെട്ടതാണ് സൽമാന്റെ 150 റൺസിന്റെ ഇന്നിംഗ്‌സ്.

അടപടലം ബിഹാർ

തുടർന്ന് ഒന്നാം ഇന്നിം‌ഗ്‌സിനിറങ്ങിയ ബിഹാർ കേരള ബൗളർമാർക്ക് മുന്നിൽ തകർന്നടിയുകയായിരുന്നു. ഓപ്പണർ മഹ്റൂറിനെ (6) പുറത്താക്കി വൈശാഖ് ചന്ദ്റനാണ് വിക്ക​റ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. ഒരു വിക്ക​റ്റിന് 40 റൺസെന്ന നിലയിൽ നിന്ന് 24 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ ബിഹാറിന് ഒൻപത് വിക്ക​റ്റുകൾ കൂടി നഷ്ടമാവുകയായിരുന്നു. അഞ്ച് വിക്ക​റ്റ് വീഴ്ത്തിയ ജലജ് സക്‌സേനയാണ് കേരള ബൌളിങ് നിരയിൽ തിളങ്ങിയത്.

തുടർന്ന് ഫേളോ ഓൺ ചെയ്ത ബിഹാറിനെ വീണ്ടും കാത്തിരുന്നത് തിരിച്ചടിയാണ്. ജലജ് സക്‌സേന ആദിത്യ സർവാടെ സ്പിൻ സഖ്യത്തിന് മുന്നിൽ ബിഹാറിന് പിടിച്ചു നില്ക്കാനായില്ല. 118 റൺസിന് ബിഹാറിന്റെ രണ്ടാം ഇന്നിങ്സും അവസാനിച്ചു. ജലജ് സക്‌സേന അഞ്ചും സർവാടെ മൂന്നും വിക്ക​റ്റുകൾ വീഴ്ത്തി. സൽമാൻ നിസാറാണ് മാൻ ഓഫ് ദി മാച്ച്.

തോൽക്കാതെ കേരളം

ഗ്രൂപ്പിലെ മ​റ്റ് മല്സരങ്ങൾ അവസാനിക്കും മുൻപെ തന്നെ കേരളത്തിന് ക്വാർട്ടർ ഉറപ്പിക്കാനായി.അവസാന റൗണ്ട് തുടങ്ങും മുൻപ് 26 പോയിന്റുമായി ഹരിയാനയായിരുന്നു ഗ്റൂപ്പിൽ ഒന്നാം സ്ഥാനത്ത്. രണ്ടാമതുള്ള കേരളത്തിന് 21ഉം മൂന്നാമതുള്ള കർണ്ണാടകയ്ക്ക് 19ഉം പോയിന്റായിരുന്നു ഉള്ളത്. ബിഹാറിനെതിരെയുള്ള ഇന്നിങ്സ് വിജയത്തോടെ കേരളത്തിന് 28 പോയിന്റായി. അതോടെ അവസാന മല്സരത്തിൽ ഹരിയാനയെ തോല്പിച്ചാൽ പോലും കർണാടകയ്ക്ക് കേരളത്തിന് ഒപ്പമെത്താനാവില്ല.ഏഴ് മത്സരങ്ങളിൽ മൂന്ന് വിജയവും നാല് സമനിലയും നേടിയ കേരളം ഒ​റ്റ മല്സരത്തിൽപ്പോലും തോൽവി വഴങ്ങിയില്ല.

2019ലാണ് കേരളം രഞ്ജി ട്രോഫിയിൽ അവസാനമായിനോക്കൗട്ടിലെത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, RENJI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360