SignIn
Kerala Kaumudi Online
Thursday, 22 October 2026 4.44 PM IST

നേർക്കുനേർ റയലും സിറ്റിയും ജീവന്മരണ പോരാട്ടം

c

നിയോൺ: നിലവിലെ ചാമ്പ്യൻമരായ റയൽ മാഡ്രിഡോ, തൊട്ടുമുന്നത്തെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയോ... ഇത്തവണത്തെ ചാമ്പ്യൻസ് ട്രോഫി നോക്കൗട്ട് റൗണ്ടിൽ ഈ സൂപ്പ‌ർ ടീമുകളിലൊന്നേ ഉണ്ടാകൂ. പ്രീക്വാർട്ടറിലേക്ക് യോഗ്യത നേടുന്നതിനുള്ള പ്ലേഓഫ് മത്സരങ്ങൾക്കായുള്ള നറുക്കെടുപ്പോടെയാണ് റയലും - സിറ്റിയും തനമ്മിലുള്ള നേർക്കുനേർ പോരാട്ടത്തിന് കളമൊരുങ്ങിയത്.

തുടർച്ചയായ നാലാം തവണയാണ് റയലും സിറ്റിയും നോക്കൗട്ട് മത്സരങ്ങളിൽ മുഖാമുഖം വരുന്നത്. കഴിഞ്ഞ തവണ ചാമ്പ്യൻസ് ലീഗിൽ ക്വാർട്ടറിൽ ഇരുടീമും ഏറ്റുമുട്ടിയിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് അന്ന് റയൽ ജയിച്ചത്.

ബയേൺ മ്യൂണിക്കിന് - സെൽറ്റിക്കും എ.സി മിലാന് ഫെയനൂർദുമാണ് പ്ലേ ഓഫിൽ എതിരാളികൾ. ഈമാസം 11,​12 തീയതികളൽ പ്ലേ ഓഫ് ഒന്നാം പാദവും 18,​19 തീയതികളിൽ രണ്ടാം പാദവും നടക്കും.

പ്ലേഓഫ് ഷെഡ്യൂൾ

ബ്രെസ്റ്റ് X പി.എസ്.ജി

ബെൻഫിക്ക X മൊണോക്കോ

പി.എസ്.വി X യുവന്‍റസ്

എ.സി മിലാൻ X ഫെയ്‌നൂർദ്

റയൽ മാഡ്രിഡ് X മാഞ്ചസ്റ്റർ സിറ്റി

സെൽറ്റിക് X ബയേൺ മ്യൂണിക്ക്

അറ്റ്‌ലാന്‍റ X ക്ലബ്ബ് ബ്രൂഗേ

ബൊറൂഷ്യ ഡോര്‍ട്ട്മുണ്ട് X സ്‌പോർട്ടിങ് സി.പി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, CHAMPIONS LEGUE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360