
ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ ജേതാക്കളായാലും ഇല്ലെങ്കിലും അത് ഏറ്റവും കൂടുതൽ നിർണായകമാവുക ഇന്ത്യൻ ക്യാപ്ടൻ രോഹിത് ശർമ്മയുടെ കരിയറിലാണ്.
ഓസീസ് പര്യടനത്തിൽ തീർത്തും ഫോമൗട്ടായിരുന്ന രോഹിതിന് ചാമ്പ്യൻസ് ട്രോഫി നേടാനായില്ലെങ്കിൽ ഏകദിന ടീമിന്റെ ക്യാപ്ടൻസി നഷ്ടമാകുമെന്ന് ഉറപ്പാണ്. ടീമിൽ നിന്നും മാറ്റിയേക്കാം.
ലോകകപ്പ് നേടിയപ്പോൾ ട്വന്റി-20യിൽ നിന്ന് വിരമിച്ചതുപോലെ ചാമ്പ്യൻസ് ട്രോഫി നേടിയാൽ 38ലേക്കടുക്കുന്ന രോഹിത് ഏകദിനത്തിൽ നിന്നും വിരമിച്ചേക്കാം.
2027ലെ ഏകദിന ലോകകപ്പ് ലക്ഷ്യമിട്ട് പുതിയ ഏകദിന നായകനെ ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം പ്രഖ്യാപിക്കുമെന്ന് വാർത്തകളുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |