SignIn
Kerala Kaumudi Online
Friday, 23 October 2026 12.41 AM IST

വന്ദന വിരമിച്ചു

vandana-kataria

ന്യൂഡൽഹി : വനിതാ ഹോക്കിയിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച ഇന്ത്യൻ താരം വന്ദന കതാരിയ വിരമിച്ചു. 320 മത്സരങ്ങളിൽ ഇന്ത്യൻ കുപ്പായമണിഞ്ഞ 32കാരിയായ ഈ സ്ട്രൈക്കർ 158 ഗോളുകൾ നേടിയിട്ടുണ്ട്. 2009ൽ ആദ്യമായി ഇന്ത്യൻ സീനിയർ ടീമിന്റെ ഭാഗമായി മാറിയ വന്ദന ഒളിമ്പിക്സിൽ ഹാട്രിക് നേടിയ ഏക ഇന്ത്യൻ വനിതയാണ് . ടോക്യോ ഒളിമ്പിക്സിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയായിരുന്നു വന്ദനയുടെ ഹാട്രിക്. 2016 ഒളിമ്പിക്സിലും ഇന്ത്യൻ ടീമിൽ അംഗമായിരുന്നു.ദേശീയ ടീമിൽ നിന്ന് വിരമിച്ചാലും ഹോക്കി ഇന്ത്യ ലീഗിൽ കളി തുടരുമെന്ന് വന്ദന അറിയിച്ചിട്ടുണ്ട്.

ഉത്തരാഖണ്ഡിലെ ഹരിദ്വാർ സ്വദേശിയാണ് വന്ദന. ടോക്യോ ഒളിമ്പിക്സ് സെമിയിൽ ഇന്ത്യ അർജന്റീനയോട് തോറ്റപ്പോൾ മേൽജാതിക്കാർ വന്ദനയുടെ വീടാക്രമിക്കുകയും ജാതീയമായ അധിക്ഷേപം നടത്തുകയും ചെയ്തത് വിവാദമായിരുന്നു.

വന്ദന കരിയർ ഗ്രാഫ്

2016,2020 ഒളിമ്പിക്സുകളിൽ പങ്കെടുത്തു.

2018,2022 ലോകകപ്പുകളിൽ പങ്കെടുത്തു.

2014,2018,2022 കോമൺവെൽത്ത് ഗെയിംസുകളിൽ പങ്കെടുത്തു.

2014,2018,2022 ഏഷ്യൻ ഗെയിംസുകളിൽ പങ്കെടുത്തു.

2016,2023 വർഷങ്ങളിലെ ഇന്ത്യയുടെ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി വിജയങ്ങളിലും 2022ലെ നേഷൻസ് കപ്പ് കിരീട വിജയത്തിലും പ്രധാന പങ്ക് വഹിച്ചു.

2018ൽ ഏഷ്യൻ ഗെയിംസിലെ വെള്ളിമെഡൽ നേട്ടത്തിൽ നിർണായകപങ്ക് വഹിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, VANDANA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360