SignIn
Kerala Kaumudi Online
Thursday, 22 October 2026 12.17 PM IST

ശ്രീകാന്തും ട്രീസ- ഗായത്രി സഖ്യവും ഫൈനലിൽ

d

ലക്നൗ: സയ്യദ് മോഡി ഇന്റർനാഷണൽ സൂപ്പർ 300 ബാഡ്മിന്റൺ ടൂർണമെന്റിൽ പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ കെ.ശ്രീകാന്തും വനിതാ ഡബിൾസിൽ നിലവിലെ ചാമ്പ്യൻമാരായ മലയാളിതാരം ട്രീസ ജോളി- ഗായത്രി ഗോപിചന്ദ് സഖ്യവും ഫൈനലിൽ കടന്നു. സെമിയിൽ മലേഷ്യൻ ജോഡി ഒംഗ് ഷ്വിൻ യീ- കാർമൻ ടിംഗ് സഖ്യത്തെ നേരിട്ടുള്ല ഗെയിമുകളിൽ അനായാസം മറികടന്നാണ് ട്രീസ-ഗായത്രി സഖ്യം ഫൈനലിലെത്തിയത്. സ്കോർ: 21-11,21-15. ഇന്ന് നടക്കുന്ന ഫൈനലിൽ ജപ്പാന്റെ കാഹോ ഒസാവ -മയി തനാബെ ജോഡിയെ ഇന്ത്യൻ സഖ്യം നേരിടും.

പുരുഷ സിംഗിൾസ് സെമിയിൽ ഇന്ത്യൻ താരം തന്നെയായ മിതുൻ മഞ്ജുനാഥിനെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ കീഴടക്കിയാണ് കെ.ശ്രീകാന്ത് ഫൈനലിലേക്ക് ടിക്കറ്റെടുത്തത്.സ്കോർ: 21-15,19-21,21-13.

ഇന്ന് വൈകിട്ട് 3.20ന് തുടങ്ങുന്ന ഫൈനലിൽ ഹോങ്കോംഗിന്റെ ജാസൺ ഗുണവാനാണ് ശ്രീകാന്തിന്റെ എതിരാളി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360