SignIn
Kerala Kaumudi Online
Friday, 17 July 2026 2.00 AM IST

വിരാടിനും ശ്രേയസിനും അർദ്ധ സെഞ്ച്വറികൾ

cricket

കാർഡിഫ് : ഇംഗ്ളണ്ട് പര്യടനത്തിലെ രണ്ടാം ഏകദിനത്തിൽ ടോസ് നഷ്ടപ്പെട്ട ഇന്ത്യ ആദ്യ ബാറ്റിംഗിനിറങ്ങി 44 ഓവറിൽ 233ന് ആൾഔട്ടായി. അർദ്ധസെഞ്ച്വറികൾ നേടിയ മുൻ നായകൻ വിരാട് കൊഹ്‌ലിയും (65), ഉപനായകൻ ശ്രേയസ് അയ്യരുമാണ് (66 നോട്ടൗട്ട്) ഈ സ്കോറിലേക്ക് എത്തിച്ചത്. രോഹിത് ശർമ്മയും (26), ശുഭ്മാൻ ഗില്ലും (31) ചേർന്ന ഓപ്പണിംഗ് കൂട്ടുകെട്ട് 44 റൺസ് കൂട്ടിച്ചേർത്തു.ഗിൽ മടങ്ങിയ ശേഷം രോഹിതും കൊഹ്‌ലിയും ചേർന്ന് 60 റൺസാണ് നേടിയത്.ഇഷാൻ കിഷൻ (1) മടങ്ങിയശേഷം ശ്രേയസും വിരാടും ചേർന്ന് നാലാം വിക്കറ്റിൽ 68 റൺസ് കൂട്ടിച്ചേർത്തു.വിരാടിന് പിന്നാലെ വാഷിംഗ്ടൺ സുന്ദർ (2),അക്ഷർ പട്ടേൽ (1), ശിവം ദുബെ(0) എന്നിവരെ പെട്ടെന്ന് നഷ്ടമായി.മറുപടിക്കിറങ്ങിയ ഇംഗ്ളണ്ട് ഒടുവിൽ വിവരം ലഭിക്കുമ്പോൾ 27 ഓവറിൽ 130/5 എന്ന നിലയിലാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIRATKOHLI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360