SignIn
Kerala Kaumudi Online
Friday, 17 July 2026 2.00 AM IST

ഈ ലോകകപ്പിലെ അർജന്റീനയുടെ ത്രില്ലിംഗ് വിജയങ്ങൾ

argentina

3-2

Vs കേപ് വെർദേ

രണ്ടാം റൗണ്ട്

ലോകകപ്പിലെ കന്നിക്കാരായ കേപ് വെർദേയ്ക്ക് എതിരെ രണ്ടാം റൗണ്ട് മത്സരത്തിന്റെ 29-ാം മിനിട്ടിൽ മെസിയുടെ ഗോളിലൂടെ അർജന്റീന മുന്നിൽ. എന്നാൽ 59-ാം മിനിട്ടിൽ ദിറോയ് ദുവാർത്തെ ഗോളടിച്ചതോടെ നിശ്ചിത സമയത്ത് കളി സമനിലയിൽ. അധികസമയത്തിന്റെ രണ്ടാം മിനിട്ടിൽ ലിസാൻഡ്രോ മാർട്ടിനെസിലൂടെ അർജന്റീനയും 13-ാം മിനിട്ടിൽ സിഡ്നി ലോപ്പസ് കബ്രാലിലൂടെ കേപ്പും ഓരോ ഗോൾകൂടിയടിച്ചു. ഒടുവിൽ 21-ാം മിനിട്ടിൽ കേപ്പ് താരം ഡിനേയ് ബോർഗസിന്റെ സെൽഫ് ഗോൾ കളിയുടെ വിധിയെഴുതി.

3-2

Vs ഈജിപ്ത്

പ്രീ ക്വാർട്ടർ

15-ാം മിനിട്ടിൽ യാസർ ഇബ്രാഹിമും 67-ാം മിനിട്ടിൽ മുസ്തഫ സീക്കോയും നേടിയ ഗോളുകൾക്ക് ഈജിപ്ത് മുന്നിൽ. ഇതിനിടെ ഒരു ഗോൾകൂടി ഈജിപ്ത് നേടിയിരുന്നെങ്കിലും വാർ പരിശോധനയിൽ റഫറി റദ്ദാക്കി. 79-ാം മിനിട്ടിൽ ക്രിസ്റ്റ്യൻ റൊമേറോയുടെ ഗോളിലൂടെ അർജന്റീന തിരിച്ചുവരവിന് തുടക്കമിട്ടു. 83-ാം മിനിട്ടിൽ മെസി സമനില കണ്ടെത്തി. 90+2-ാം മിനിട്ടിൽ എൻസോയുടെ വിജയഗോൾ.

3-1

Vs സ്വിറ്റ്സർലാൻഡ്

ക്വാർട്ടർ ഫൈനൽ

10-ാം മിനിട്ടിൽ മക് അലിസ്റ്ററിലൂടെ അർജന്റീന മുന്നിൽ. 67-ാം മിനിട്ടിൽ ഡാൻ എൻഡോയെയിലൂടെ സ്വിസ് സമനിലയിലെത്തി. 72-ാം മിനിട്ടിൽ ബ്രീൽ എംബോളോ ചുവപ്പുകാർഡ് കണ്ട് പുറത്തായെങ്കിലും സ്വിറ്റ്സർലാൻഡ് നിശ്ചിതസമയം തീരുംവരെ പിന്നെ ഗോൾ വഴങ്ങിയില്ല.112-ാം മിനിട്ടിൽ ജൂലിയൻ അൽവാരേസും 120+1-ാം മിനിട്ടിൽ ലൗതാരോയും നേടിയ ഗോളുകൾക്ക് അർജന്റീനാ ജയം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360