
ഔദ്യോഗിക വസതി വിട്ടിറങ്ങിയാൽ ടീം തോറ്റാലോ ?
ബ്യൂണസ് അയേഴ്സ് : അർജന്റീന- സ്പെയ്ൻ ലോകകപ്പ് ഫൈനൽ മത്സരം ന്യൂയോർക്കിലെ ന്യൂജഴ്സി സ്റ്റേഡിയത്തിലിരുന്ന് കാണാനുള്ള ഫിഫ പ്രസിഡന്റ് ജിയോവന്നി ഇൻഫാന്റിനോയുടെ ക്ഷണം നിരസിച്ച് അർജന്റീന പ്രസിഡന്റ് ഹാവിയർ മിലേയ്.താൻ ഔദ്യോഗിക വസതി വിട്ടിറങ്ങിയാൽ ടീം തോറ്റുപോയാലോ എന്നുള്ള അന്ധവിശ്വാസമാണ് മിലേയ്‌യുടെ തീരുമാനത്തിന് പിന്നിൽ.
ഇതുവരെയുള്ള മത്സരങ്ങളെല്ലാം താൻ വീട്ടിലിരുന്നാണ് കണ്ടതെന്നും ഫൈനലിലും അതുമതിയെന്നും മിലേയ് ഒരഭിമുഖത്തിൽ പറഞ്ഞു. സ്ഥിരം ഒരു ജാക്കറ്റ് ധരിച്ചാണ് കളി കാണുന്നതെന്നും സ്വിറ്റ്സർലാൻഡിനെതിരായ മത്സരത്തിൽ ചൂടുകാരണം അതൂരി മാറ്റിയപ്പോൾതന്നെ സ്വസ് ടീം ഗോളടിച്ചെന്നും പെട്ടെന്ന് ജാക്കറ്റ് വീണ്ടും ധരിച്ചെന്നും മിലേയ് വെളിപ്പെടുത്തി. 1990ൽ ലോകകപ്പ് മത്സരത്തിന് മുമ്പ് അർജന്റീന പ്രസിഡന്റ് ടീമിനെ സന്ദർശിച്ചതിന് പിന്നാലെ ടീം കാമറൂണിനോട് തോറ്റിരുന്നു. അതിനുശേഷം ഒരു അർജന്റീന പ്രസിഡന്റും ലോകകപ്പിനിടെ ടീമിനെ സന്ദർശിക്കാറില്ല. അർജന്റീനയിൽ ഫുട്ബാൾ താരങ്ങൾക്കിടയിൽ ഇതുപോലുള്ള അന്ധവിശ്വാസങ്ങൾ ഏറെയാണ്. പലരും ഒരുലോകകപ്പ് കഴിയുംവരെ ജഴ്സി കഴുകാറില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |