SignIn
Kerala Kaumudi Online
Thursday, 03 September 2026 7.35 AM IST

വനിതാ ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ഇന്ത്യയിൽ

ദുബായ്: ഇന്റർ നാഷൻൽ ക്രിക്കറ്ര് കൗൺസിൽ സംഘടിപ്പിക്കുന്ന പ്രഥമ വനിതാ ചാമ്പ്യൻസ് ലീഗ് ക്രിക്കറ്ര് ടൂർണമെന്റ് ഇന്ത്യയിൽ നടത്താൻ തീരുമാനിച്ചു. നേരത്തേ ശ്രീലങ്കയെയാണ് വേദിയായി തിരഞ്ഞെടുത്തിരുന്നതിെങ്കിലും ശ്രീലങ്കൻ ക്രിക്കറ്ര് ഭരണസമിതിയിലെ (എസ്.എൽ.സി)​ സർക്കാർ ഇടപെടലുകളെ തുടർന്ന് ആതിഥേയ പദവി അവർക്ക് നഷ്ടമാവുകയായിരുന്നു. ലങ്കൻ ക്രിക്കറ്റിന്റെ മുൻ ഭരണസമിതിയെ സർക്കാർ പിരിച്ചുവിട്ടതിനെത്തുടർന്ന്, ഒരു ട്രാൻസ്ഫോർമേഷൻ കമ്മിറ്റിയാണ് നിലവിൽ അവിടുത്തെ ക്രിക്കറ്റ് ഭരണം നിയന്ത്രിക്കുന്നത്

അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ നിയമപ്രകാരം ക്രിക്കറ്റ് ബോർഡുകളിൽ രാഷ്ട്രീയമായോ സർക്കാർ തലത്തിലോ ഉള്ള ഇടപെടലുകൾ അനുവദനീയമല്ല. 2027 ഫെബ്രുവരി 14മുതൽ 28വരെയാണ് ട്വന്റി-20 ഫോർമാറ്റിലുള്ള ടൂർണമെന്റ് നടക്കുക. ട്വന്റി-20 റാങ്കിംഗിൽ ആദ്യ ആറ് റാങ്കുകളിലുള്ള ഇന്ത്യ,​ഓസ്ട്രേലിയ,​ഇംഗ്ലണ്ട്,​ ന്യൂ,സിലാൻഡ്,​ ദക്ഷിണാഫ്രിക്ക,​ ശ്രീലങ്ക എന്നീ ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. മുംബയ്‌യിലെ ബ്രാബോൺ സ്റ്റേഡിയത്തിലും വുഡോദരയിലെ അന്താരാഷ്‌ട്ര ക്രിക്കറ്റ് മൈതാനത്തും ആയിരിക്കും മത്സരങ്ങളെല്ലാം നടക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360