SignIn
Kerala Kaumudi Online
Saturday, 03 October 2026 2.11 AM IST

പൊൻ ലവ്‌ലി ഡേ! ഏഷ്യൻ ഗെയിംസിൽ ഇന്നലെ ആറ് സ്വർണം

s

നഗോയ: ഒന്നിനുപിറകെ ഒന്നായി പൊൻമഴ പെയ്ത്ത്. നഗോയ ഏഷ്യൻ ഗെയിംസിൽ ഇന്നലെ ഇന്ത്യ നേടിയത് ആറ് സ്വർണം. ബോക്സിംഗ് റിംഗിൽ നിന്ന് മാത്രം മൂന്ന് പൊൻമെഡലുകളാണ് ഇന്ത്യൻ അക്കൗണ്ടിലെത്തിയത്. പിറന്നാൾ ദിനത്തിൽ 75 കിലോഗ്രാം വിഭാഗം ഫൈനലിനിറങ്ങിയ ലവ്ലിന ബോർഗോഹെയ്ൻ ചൈനയുടെ ബാവോ സ്വിയിയെ കീഴടക്കി മേരി കോമിന് ശേഷം ഏഷ്യൻ ഗെയിംസ് ബോക്സിംഗിൽ സ്വർണം നേടുന്ന ഇന്ത്യൻ വനിതാ താരമായി.

65 കിലോഗ്രാം വിഭാഗത്തിൽ പർവീൺ ഹൂഡ, പുരുഷന്മാരുടെ 80 കിലോഗ്രാം വിഭാഗത്തിൽ അൻകുഷ് പങ്കൽ എന്നിവരും ഇടിക്കൂട്ടിൽ പൊന്നായി. 44 വർഷത്തിന് ശേഷം വനിതാ ഹോക്കി ടീം ഏഷ്യൻ ഗെയിംസിൽ പൊന്നണിഞ്ഞു. ഗുസ്തിയിൽ പുരുഷന്മാരുടെ 65 കിലോഗ്രാം വിഭാഗത്തിൽ സുജീത് കൽകലും അമ്പെയ്ത്ത് റീകർവിൽ അങ്കിത ഭഗതും, കീർത്തി ശർമ്മയും കുംകും മോഹദും ഉൾപ്പെട്ട വനിതാ ടീമും സ്വർണം നേടി. കുംകുമും ധീരജ് ബൊമ്മദേവരെയും ഉൾപ്പെട്ട റീകർവ് മിക്സഡ് ടീമും ധീരജും യശ്ദീപും നീരജ് ചൗഹാനും അണിനിരന്ന പുരുഷ ടീമും വെള്ളി നേടി. സെയ്‌ലിംഗിൽ വനിതകളുടെ ഡിങ്കി വിഭാഗത്തിൽ നേത്ര കുമനനും സെപക് താക്രോയിൽ പുരുഷന്മാരുടെ ക്വാഡന്റ് ടീമും വെങ്കലം സ്വന്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOVELY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360