SignIn
Kerala Kaumudi Online
Sunday, 04 October 2026 1.22 AM IST

ഗോൾഡൻ ക്ലൈമാക്സ്

u

നഗോയ: തുടക്കം മികച്ചതായിരുന്നില്ലെങ്കിലും അവസാന ദിനങ്ങളിലെ പൊൻകൊയ്ത്തിലൂടെ ഏഷ്യൻഗെയിംസിന്റെ 20-ാം പതിപ്പിൽ നാലാം സ്ഥാനത്തെത്തി ഇന്ത്യ. 21 സ്വർണവും 27 വെള്ളിയും 37 വെങ്കലവുമുൾപ്പെടെ 85 മെഡലുകളാണ് ഇന്ത്യയുടെ സമ്പാദ്യം. ഇന്ന് ശേഷിക്കുന്ന ഇക്വസ്ട്രിയൻ ജമ്പിംഗ് സിംഗിൾസിൽ ഉസ്‌ബക്കിസ്ഥാൻ താരത്തിന് പൊന്നായാൽ മാത്രമേ ഇന്ത്യയ്ക്ക് നാലാം സ്ഥാനം നഷ്ടമാകൂ.


കഴിഞ്ഞ ഹാംഗ്‌ചോ ഏഷ്യൻ ഗെയിംസിലും ഇന്ത്യ നാലാം സ്ഥാനത്തായിരുന്നെങ്കിലും ആകെ മെഡൽ നേട്ടത്തിൽ സെഞ്ച്വറി തികച്ചിരുന്നു (106 മെഡലുകൾ).

ഇന്ത്യയുടെ മത്സരങ്ങൾ ഇന്നലെ അവസാനിച്ചു. ഇന്നലെ 5 സ്വർണവും 2 വീതം വെള്ളിയും വെങ്കലവും നേടാനായി. ഗെയിംസിലെ അവസാന ഇനമായിരുന്ന പുരുഷ ഹോക്കിയിൽ സ്വർണം നിലനിറുത്തിയാണ് ഇന്ത്യ ഉസ്ബക്കിസ്ഥാനെ മറികടന്ന് നാലാം സ്ഥാനത്തെത്തിയത്. ഫൈനലിൽ പാകിസ്ഥാനെ കീഴടക്കിയ ഇന്ത്യൻ പുരുഷ ക്രിക്കറ്ര് ടീമും സ്വർണം നിലനിറുത്തി. മലയാളി താരം സഞ്ജു സാംസണും ടീമിലുണ്ടായിരുന്നു. അമ്പെയ്‌ത്ത് റീകർവ് വനിതാ സിംഗിൾസിൽ 17കാരി കുംകും മൊഹോദും ഗോൾഫിൽ വനിതാ സിംഗിൾസിൽ പ്രണവി ഉർസും ഗുസ്തിയിൽ പുരുഷന്മാരുടെ 57 കിലോഗ്രാം വിഭാഗത്തിൽ അമൻ സെഹ്‌റാവത്തും പൊന്നുനേടി. ഗെയിംസ് ഇന്ന് അവസാനിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASIANGAMES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360