SignIn
Kerala Kaumudi Online
Saturday, 16 May 2026 1.45 AM IST

അടിച്ചത് ഏഴ് സിക്‌സും ഒരു ഫോറും, 13 പന്തില്‍ ഫിഫ്റ്റി;  ഉര്‍വില്‍ പട്ടേലിന്റെ ഉഗ്രന്‍ ബാറ്റിംഗ്

urvil-patel

ചെന്നൈ: ചെപ്പോക്ക് സ്‌റ്റേഡിയത്തെ ആവേശത്തിലാക്കി ഉര്‍വില്‍ പട്ടേലിന്റെ തകര്‍പ്പന്‍ ബാറ്റിംഗ്. വെറും 13 പന്തുകളില്‍ നിന്ന് അര്‍ദ്ധ സെഞ്ച്വറി നേടിയാണ് താരത്തിന്റെ മിന്നും പ്രകടനം. ഐപിഎല്ലിലെ ഏറ്റവും വേഗമേറിയ അര്‍ദ്ധ സെഞ്ച്വറിയാണ് ബറോഡയില്‍ നിന്നുള്ള 27കാരന്‍ സ്വന്തം പേരിലാക്കിയത്. നേരിട്ട 13 പന്തുകളില്‍ ഏഴ് സിക്‌സറുകളും ഒരു ഫോറും ഉള്‍പ്പെടെ പായിച്ചാണ് ഊര്‍വില്‍ അര്‍ദ്ധ സെഞ്ച്വറി തികച്ചത്.

ഷാബാസ് അഹമ്മദിന്റെ പന്തില്‍ ആവേശ് ഖാന് ക്യാച്ച് സമ്മാനിച്ച് പവിലിയനിലേക്ക് തിരികെ നടക്കുമ്പോള്‍ 23 പന്തുകളില്‍ നിന്ന് എട്ട് സിക്‌സറുകളും രണ്ട് ബൗണ്ടറിയും സഹിതം 65 റണ്‍സ് താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നിരുന്നു. ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ 204 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സിഎസ്‌കെയെ മത്സരം അനായാസം വിജയിക്കാവുന്ന നിലയിലേക്ക് എത്തിച്ചതിന് ശേഷമാണ് ഉര്‍വില്‍ പുറത്തായത്.

ഓപ്പണറും മലയാളി വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണ്‍ 28(14) പുറത്തായപ്പോള്‍ മൂന്നാമനായിട്ടാണ് ഉര്‍വില്‍ ക്രീസിലെത്തിയത്. ആവേശ് ഖാന്‍ എറിഞ്ഞ അഞ്ചാം ഓവറില്‍ തുടര്‍ച്ചയായി മൂന്ന് സിക്‌സറുകള്‍ പായിച്ചാണ് ഉര്‍വില്‍ തന്റെ വമ്പനടിക്ക് തുടക്കമിട്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, URVIL PATEL, IPL, CSK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360